അനുബന്ധ വാര്‍ത്തകള്‍
- PSG vs Arsenal: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ററിന്റെ എതിരാളി ആര്?. ഇന്ന് പോരാട്ടം പിഎസ്ജിയും ആഴ്സണലും തമ്മില്‍
- UCL Barcelona vs Intermilan: ബാല്‍ഡെയും കുണ്ടെയും ഇല്ലാതെ ബാഴ്സ, ഇന്റര്‍ - ബാഴ്സലോണ രണ്ടാം പാദ സെമി ഇന്ന്, എവിടെ കാണാം
- La Liga Title:ബാഴ്സയ്ക്ക് വിട്ടുകൊടുക്കാതെ റയൽ മാഡ്രിഡും ലാലിഗ ഫോട്ടോഫിനിഷിലേക്ക്, എൽ ക്ലാസിക്കോ നിർണായകമാകും
- Harry Kane: ആർക്കാടാ കിരീടമില്ലാത്തത്, ആ ചീത്തപ്പേര് ഇനി ഹാരി കെയ്നിനില്ല, ബുണ്ടസ് ലിഗ വിജയികളായി ബയേൺ
- Valladolid vs Barcelona: റയല്‍ വയ്യഡോളിഡിനെതിരെ വിജയം, കപ്പിന് ഒരു ചുവട് കൂടി അടുത്തെത്തി ബാഴ്സലോണ
PSG vs Arsenal: ആഴ്സണല്‍ സ്വപ്നങ്ങള്‍ തവിടുപൊടി, ഇത് ലുച്ചോയുടെ പിഎസ്ജി: ഫൈനലില്‍ ഇന്ററിനെ നേരിടും
PSG vs Arsenal, UCL Semifinal
മത്സരത്തിലുടനീളം ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ ആഴ്സണലിന് സാധിച്ചില്ല. ഡെക്ലാന് റൈസിനും മാര്‍ട്ടിനെല്ലിക്കും മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പിഎസ്ജിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവസരങ്ങളുണ്ടായിരുന്നു. മത്സരത്തിന്റെ 72മത്തെ മിനിറ്റില്‍ അഷറഫ് ഹക്കീമിയിലൂടെ പിഎസ്ജി ലീഡ് ഉയര്‍ത്തി. 76മത്തെ മിനിറ്റില്‍ ബുക്കായോ സാക്ക ഗോള്‍ നേടി ആഴ്സണലിന് പ്രതീക്ഷ നല്‍കിയെങ്കിലും 4 മിനിറ്റുകള്‍ക്ക് ശേഷം ലഭിച്ച സുവര്‍ണ്ണാവസരം സാക്ക പാഴാക്കി.
അവസാന നിമിഷങ്ങളില്‍ ആഴ്സണല്‍ ആക്രമണം ശക്തമാക്കിയെങ്കിലും പിഎസ്ജി നല്ല രീതിയില്‍ പ്രതിരോധിച്ചു. ഗോള്‍വലയ്ക്ക് മുന്നിലുള്ള ഡോണരുമ്മയുടെ മികച്ച പ്രകടനവും പിഎസ്ജിയെ സഹായിച്ചു. ലൂയിസ് എന്റിക്വയുടെ കീഴില്‍ തങ്ങളുടെ 100 ശതമാനവും നല്കുന്ന രീതിയിലാണ് പിഎസ്ജി താരങ്ങള്‍ കളിക്കുന്നത്. പിഎസ്ജിയുടെ രണ്ടാമത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനമാണിത്. ബാഴ്സലോണയെ തകര്‍ത്ത ഇന്റര്‍മിലാനാണ് ഫൈനലില്‍ പിഎസ്ജിയുടെ എതിരാളികള്‍.