ലോകം മുഴുവൻ തേടുന്നത് അങ്ങനെയൊരാളെയാണ്, ഇന്ത്യൻ താരത്തെ പറ്റി ഓസീസ് പരിശീലകൻ

അഭിറാം മനോഹർ| Last Updated: ബുധന്‍, 11 മാര്‍ച്ച് 2020 (15:06 IST)
ലോകത്തെ ഏറ്റവും മികച്ച ആരെന്ന ചോദ്യം ഒരു ഇന്ത്യൻ ആരധകനോട് ചോദിക്കുകയാണെങ്കിൽ ഉത്തരം മഹേന്ദ്രസിംഗ് ധോണി എന്നായിരിക്കും. വെറുമൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ എന്നതിനുപരി അത്രത്തോളം സംഭാവനയാണ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് സംഭാവന ചെയ്‌തിരിക്കുന്നത്.ധോണി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മത്സരങ്ങളും ഏറെ.ഇപ്പോളിതാ ധോണിയെ പോലെയൊരു താരത്തിനെയാണ് ഓസീസ് തേടുന്നതെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസീസ് താരവും ഓസീസ് പരിശീലകനുമായ ജസ്റ്റിൻ ലാംഗർ.

ഓസ്‌ട്രേലിയൻ ടീം ഇപ്പോൾ ധോണിയെ പോലൊരു ഫിനിഷറെയാണ് തേടുന്നതെന്നാണ് ലാംഗർ പറയുന്നത്. മഹേന്ദ്ര സിങ് ധോനി, മുന്‍ ഓസീസ് താരവും ഇതിഹാസവുമായ മൈക്കല്‍ ബെവന്‍ എന്നിവരെപ്പോലെ മികവുള്ള ഒരു താരത്തെയാണ് ഓസ്ട്രേലിയക്ക് ആവശ്യം.ഞാന്‍ മനസ്സിലാക്കിയത് എന്തെന്നാല്‍ ലോകത്തിലെ എല്ലാ ടീമും അതിനായി തിരയുകയാണ്. ഓസീസ് ടീമിൽ ആരും ആ ഒരു സ്ഥാനത്തിലേക്കെത്തിയിട്ടില്ല. എന്നാൽ ഒരാൾക്ക് അത് ചെയ്യാൻ നല്ല അവസരങ്ങളുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈയിടെ ദക്ഷിണാഫ്രിക്കക്കെതിരെ സമാപിച്ച ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഓസീസ് പരാജയപ്പെട്ടിരുന്നു.പരമ്പരയിൽ രണ്ടും മൂന്നും ഏകദിനങ്ങളിൽ ആറാം സ്ഥാനത്തിറങ്ങിയത് മിച്ചൽ മാർഷ് ആയിരുന്നു.32, 36 എന്നിങ്ങനെയാണ് താരം സ്‌കോര്‍ ചെയ്തത്.ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുന്‍പാണ് ഓസീസ് പരിശീലകനായ ലാംഗർ തന്റെ ആഗ്രഹം പങ്കുവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :