മെസ്സി ബാഴ്സയിൽ തന്നെ തുടരണമെന്ന് പെപ്പ് ഗാർഡിയോള

അഭിറാം മനോഹർ| Last Modified ശനി, 8 ഫെബ്രുവരി 2020 (11:26 IST)
ഫുട്ബോൾ ഡയറക്ടർ എറിക് അബിദാലുമായി സൂപ്പർ താരം ലയണൽ മെസ്സി ഇടഞ്ഞതോടെ സൂപ്പർ താരം ക്ലബ് വിടുമോ എന്ന ആശങ്കയിലാണ് ഫുട്‌ബോൾ ലോകം. ഇതിനിടയിൽ മെസ്സി യുവന്റസിലേക്കോ അതല്ലെങ്കിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ മാറിയേക്കാമെന്നും വാർത്തകളുണ്ട്. മെസ്സി ക്ലബ് വിടുമോ എന്ന വാർത്തകൾ പ്രചരിക്കുമ്പോൾ ഇക്കാര്യത്തിനോട് പ്രതികരണവുമായി എത്തിരിക്കുകയാണ് മുൻ ബാഴ്സലോണ കോച്ചും നിലവിലെ സിറ്റി പരിശീലകനുമായ പെപ് ഗാർഡിയോള.

മെസ്സി ഒരുകാരണവശാലും ബാഴ്സലോണ വിടരുതെന്നാണ് തന്റെ ആഗ്രഹം എന്നാണ് പെപ് പറയുന്നത്. മെസ്സി ബാഴ്സ്ക്കലോണയുടെ മാത്രം താരമാണെന്നും ബാഴ്സലോണയിൽ തന്നെ ചെയ്തുകാണണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗാർഡിയോള പറഞ്ഞു. എന്നാൽ മെസ്സിയെ സിറ്റി വാങ്ങുമോ എന്ന ചോദ്യത്തിനോട് ഇക്കാര്യത്തോട് താൻ അഭിപ്രായം പറയില്ലെന്നും മെസ്സി ബാഴ്സറ്റിൽ തുടരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഗാർഡിയോള കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :