മാഞ്ചസ്റ്റർ സിറ്റിക്ക് ട്രെബിൾ സമ്മാനിച്ച ഗ്വാർഡിയോള ടീം വിടുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (19:03 IST)
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എഫ് എ കപ്പ്, പ്രീമിയർ ലീഗ്,ചാമ്പ്യൻസ് ട്രോഫി നേട്ടങ്ങൾ ഒരേ സീസണിൽ സമ്മാനിച്ച വിഖ്യാത പരിശീലകൻ പെപ് ഗ്വാർഡിയോള ക്ലബുമായി തൻ്റെ കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്. സിറ്റിക്കൊപ്പം 2 വർഷത്തെ കരാർ കൂടിയാണ് ഗ്വാർഡിയോളയ്ക്ക് ബാക്കിയുള്ളത്. 2015ൽ സിറ്റിയിലെത്തിയ ഗ്വാർഡിയോളയ്ക്ക് കീഴിൽ മികച്ച പ്രകടനമാണ് സിറ്റി കാഴ്ചവെയ്ക്കുന്നത്.

ബാഴ്സലോണയെയും ബയേൺ മ്യൂണിക്കിനെയും വൻ നേട്ടങ്ങളിലെത്തിച്ച ശേഷമായിരുന്നു സിറ്റിയിലേക്കുള്ള ഗ്വാർഡിയോളയുടെ വരവ്. ജർമൻ ലീഗിലും സ്പാനിഷ് ലീഗിലും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്വാർഡിയൊള ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചരിത്രം കുറിച്ചാണ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇൻ്ററിനെ പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ഒരു സീസണിൽ 3 കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമായി മാഞ്ചസ്റ്റർ സിറ്റി മാറിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :