മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ പുതുക്കി പെപ് ഗാർഡിയോള

അഭിറാം മനോഹർ| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (16:11 IST)
ഇംഗ്ലീഷ് പ്രീമിയർ ക്ലബായ മഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി പരിശീലകൻ പെപ് ഗാർഡിയോള. 2023 വരെയാണ് സിറ്റിയുമായുള്ള കരാർ ദീർഘിപ്പിച്ചത്. 2016ൽ സിറ്റി പരിശീലകനായി എത്തിയ ഗാർഡിയോള സിറ്റിയെ രണ്ട് തവണ പ്രീമിയര്‍ ലീഗിലും ഒരുതവണ എഫ് എ കപ്പിലും ചാമ്പ്യന്‍മാരാക്കിയിരുന്നു.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഗാർഡിയോളയ്‌ക്കായിട്ടില്ല. 2008ല്‍ പരിശീലകനായശേഷം അഞ്ച് വര്‍ഷത്തിലധികം ഒരു ക്ലബ്ബില്‍ ഗ്വാര്‍ഡിയോള തുടരുന്നത് ഇതാദ്യമാണ്. നേരത്തെ 2008 മുതൽ 2012 വരെയുള്ള കാലയളവിൽ ബാഴ്സലോണ പരിശീലകനായിരുന്നു പെപ്. പിന്നീട് മൂന്ന് സീസണുകളിൽ ബയേൺ മ്യൂണിക്കിന്‍റെ പരിശീലകനായി.

അതേസമയം ഈ സീസണിനൊടുവിൽ ബാഴ്സലോണയുമായുള്ള കരാര്‍ തീരുന്നതോടെ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി സിറ്റിയിലേക്ക് കൂടുമാറുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ശരിവെക്കുന്നതാണ് ഗാർഡിയോളയുടെ പുതിയ തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :