അര്‍ജന്റീനയുടെ ലോകകപ്പ് തോല്‍വിക്ക് ഒരു വര്‍ഷം; പിന്നെ നടന്നത് ചരിത്രം !

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അര്‍ജന്റീനയെ തോല്‍പ്പിച്ചത്

രേണുക വേണു| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (15:13 IST)

ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ തോല്‍വിക്ക് ഒരു വര്‍ഷം. ഖത്തര്‍ ലോകകപ്പ് വിജയികളായ അര്‍ജന്റീനയുടെ ഏക തോല്‍വി കൂടിയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ദുര്‍ബലരായ സൗദി അറേബ്യയോടാണ് അര്‍ജന്റീന തോല്‍വി വഴങ്ങിയത്. ഗ്രൂപ്പ് സിയിലെ ടീമുകളായിരുന്നു അര്‍ജന്റീനയും സൗദിയും.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അര്‍ജന്റീനയെ തോല്‍പ്പിച്ചത്. പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ലയണല്‍ മെസി അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. പിന്നീട് തുടര്‍ച്ചയായ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് സൗദി അര്‍ജന്റീനയെ വിറപ്പിച്ചു. 48-ാം മിനിറ്റില്‍ സലേ അല്‍ഷെറിയുടെ ഗോളിലൂടെ സൗദി ഒപ്പമെത്തി. പിന്നീട് 53-ാം മിനിറ്റില്‍ സലേ അല്‍ദ്വസാരിയിലൂടെ സൗദി രണ്ടാം ഗോളും നേടി.

ഇതിനുശേഷം ഗ്രൂപ്പിലെ എല്ലാ കളികളും ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :