1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Nobody van stop them thierry henry goes crazy for hansi flick barcelona after el classico win

ഇനി ആർക്കും തടയാനാവില്ല, യമാൽ മെസ്സിയെ പോലെ കളിക്കുന്നു, പെഡ്രി ഇനിയേസ്റ്റയെ പോലെ, ബാഴ്സലോണ ടീം 2011ലെ ടീമിനെ പോലെയെന്ന് തിയറി ഹെൻറി

Barcelona
Barcelona
ഹാന്‍സി ഫ്‌ളിക്കിന്റെ പരിശീലനത്തിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ബാഴ്‌സലോണ ടീമിനെ പ്രശംസിച്ച് മുന്‍ ബാഴ്‌സലോണ താരവും ഫ്രഞ്ച് ഇതിഹാസതാരവുമായ തിയറി ഹെന്റി. ബയേണ്‍ മ്യൂണിക്കിനെതിരെയും റയല്‍ മാഡ്രിഡിനെതിരെയും തകര്‍പ്പന്‍ വിജയങ്ങള്‍ ബാഴ്‌സലോണ സ്വന്തമാക്കിയതിന് പിന്നാലെയാണ് പ്രശംസയുമായി തിയറി ഹെന്റി രംഗത്തെത്തിയത്.
 
കഴിഞ്ഞ ആഴ്ചയില്‍ സെവിയ്യ, ബയേണ്‍ മ്യൂണിക്ക്,റയല്‍ മാഡ്രിഡ് ടീമുകള്‍ക്കെതിരെ തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു ബാഴ്‌സലോണ നടത്തിയത്.സ്‌കോര്‍ സെറ്റില്‍ ചെയ്യുന്ന ടീമായി ബാഴ്‌സലോണ മാറികഴിഞ്ഞിരുന്നു. ബയേണിന് ശേഷം ഇത് റയല്‍ മാഡ്രിഡിന്റെ ഊഴമാണ്. ലാമിന്‍ യമാല്‍ മെസ്സിയെ പോലെയാണ് കളിക്കുന്നത്. റാഫീഞ്ഞ കളിക്കുന്നത് റൊണാള്‍ഡീഞ്ഞോയെ പോലെ പെഡ്രി ഇനിയേസ്റ്റയെ പോലെയും. 2011ലെ ബാഴ്‌സലോണ ടീം കളിക്കുന്നത് പോലെയാണ് തോന്നുന്നത്. മുന്‍പത്തെ അതേ ടീം തിരിച്ചെത്തിയിരിക്കുന്നത്. ഇപ്പോള്‍ ആര്‍ക്കും തന്നെ അവരെ തടുക്കാനാവില്ല. ഇനിയുള്ള എല്ലാം തന്നെ അവര്‍ വിജയിക്കും. അവര്‍ക്ക് മുന്നിലെത്തുന്ന എതിരാളികളെ തച്ചു തകര്‍ക്കും. തിയറി ഹെന്റി പറഞ്ഞു.
 
 
അടുത്ത ലേഖനം
ഇത്ര ചീപ്പാണോ ഓപ്പണര്‍ വീരു?, സെവാഗിന്റെ ഫാന്‍ ബോയ് ആയിരുന്നു, എന്നാല്‍ എന്നോട് ചെയ്ത് കാര്യങ്ങള്‍ മറക്കാനാവില്ല, തുറന്നടിച്ച് മാക്‌സ്വെല്‍