മെസ്സി കഴിയുന്നിടത്തോളം ടീമിൽ കളിക്കട്ടെ, അങ്ങനെ കാണാനാണ് ആഗ്രഹം: സ്കലോണി

അഭിറാം മനോഹർ| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (18:37 IST)
സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളിവിയയെ 6-0 ത്തിന് തകര്‍ത്ത മത്സരത്തില്‍ അര്‍ജന്റീനയ്ക്കായി ഹാട്രിക് ഗോളുകളും 2 അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയിരുന്നു. ക്ലബ് ഫുട്‌ബോളില്‍ അത്ര മികച്ചതല്ലാത്ത ലീഗിലായിരുന്നിട്ടും രാജ്യാന്തര ഫുട്‌ബോളില്‍ മികച്ച പ്രകടനമാണ് അര്‍ജന്റീനയ്ക്കായി താരം നടത്തുന്നത്.

തന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അര്‍ജന്റീനയ്ക്കായി കളിക്കുന്നത് ഏറെ ആസ്വദിക്കുന്നുവെന്നും മത്സരശേഷം മെസ്സി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ദേശീയ ടീമില്‍ മെസ്സി തുടരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അര്‍ജന്റീന പരിശീലകനായ ലയണല്‍ സ്‌കലോണി. ഞാന്‍ അവനോട് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം അവന്‍ കഴിയുന്നിടത്തോളം കളിക്കണമെന്ന് മാത്രമാണ്. അവന്‍ കളിക്കുന്നത് കാണൂന്നത് തന്നെ സന്തോഷകരമാണ്. സ്‌കലോണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :