ഗോട്ട് എന്നും ഗോട്ട് തന്നെ, 10 പേരായി ചുരുങ്ങിയിട്ടും അല്‍ നസ്‌റിനെ കിരീടത്തിലേക്കെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അഭിറാം മനോഹർ| Last Modified ഞായര്‍, 13 ഓഗസ്റ്റ് 2023 (11:03 IST)
ലോക ഫുട്‌ബോളില്‍ ഇതിഹാസതാരമെന്നത് അടിവരയിട്ട് ഉറപ്പിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.സൗദി അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഒരു ഗോളിന് പിറകില്‍ നിന്നിട്ടും പത്തുപേരായി ടീം ചുരുങ്ങിയിട്ടും അല്‍ നസ്‌റിനെ കിരീടത്തിലേക്ക് നയിച്ചത് ക്രിസ്റ്റ്യാനോയുടെ മികവായിരുന്നു. ഇതോടെ സൗദി ലീഗില്‍ അല്‍ നസ്‌റിനൊപ്പം ആദ്യ കിരീടനേട്ടവും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ 2-1 നായിരുന്നു അല്‍ നസ്‌റിന്റെ വിജയം. അല്‍ നസ്‌റിന്റെ 2 ഗോളുകളും റൊണാള്‍ഡോയാണ് നേടിയത്.

അല്‍ ഹിലാലും അല്‍ നസ്‌റും തന്നില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ താരമായ മിഖായേലാണ് അല്‍ ഹിലാലിന് ലീഡ് സമ്മാനിച്ചത്. ക്രിസ്റ്റ്യാനോയും സംഘവും കളിയിലേക്ക് തിരികെയെത്താന്‍ ശ്രമിക്കവെ അല്‍ നസ്‌റിന്റെ സെന്റര്‍ ബാക്ക് അല്‍ അമ്രി 71ആം മിനിറ്റില്‍ ചുവപ്പ് കാര്‍ശ് കണ്ട് പുറത്തായി. ഇതോടെ പത്ത് പേരായി ടീം ചുരുങ്ങിയെങ്കിലും 74ആം മിനിറ്റില്‍ അല്‍ ഗനം നല്‍കിയ പാസില്‍ റൊണാള്‍ഡോ അല്‍ നസ്‌റിന്റെ സമനിലെ ഗോള്‍ കണ്ടെത്തി. 90 മിനിറ്റ് വരെയും സ്‌കോര്‍ 11 ആയി തുടര്‍ന്നതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്‌സ്ട്രാ ടൈമില്‍ മത്സരത്തിന്റെ 98ആം മിനിറ്റിലാണ് റൊണാള്‍ഡോ അല്‍ നസ്‌റിന്റെ വിജയഗോള്‍ കുറിച്ചത്. മത്സരം അവസാനിക്കാന്‍ 6 മിനിറ്റ് ശേഷിക്കെ പരിക്കിനെ തുടര്‍ന്ന് റൊണാള്‍ഡോ മടങ്ങിയെങ്കിലും കിരീടനേട്ടം ഉറപ്പിക്കാല്‍ അല്‍ നസ്‌റിനായി. അല്‍ നസ്‌റിന്റെ ആദ്യ അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് കിരീടമാണിത്. റൊണാള്‍ഡോയുടെ കരിയറിലെ 35ആം കിരീടനേട്ടവും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :