ഇന്ത്യന്‍ പെമ്പിള്ളേരുടെ മനസില്‍ മെസി നിറഞ്ഞു തുളുമ്പുകയാണ്

വിവാഹിതരും അവിവാഹിതരുമായ 6,500 സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്

 mesi , messi , copa america, marriage , matrimonial , argentina,  ലയണല്‍ മെസി , ഫുട്‌ബോള്‍ , റയല്‍ മാഡ്രിഡ് , ക്രിസ്‌റ്റിയാനോ റൊണാണ്‍ഡോ , കോപ്പ അമേരിക്ക
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 30 ജൂണ്‍ 2016 (20:26 IST)
അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിട്ടും അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പിന്നാലെ പെമ്പിള്ളേര്‍. ഇന്ത്യാക്കാരികള്‍ക്ക് മികവും ആകര്‍ഷീണയതയും ഒരു പോലെയുള്ള ഫുട്‌ബോള്‍ താരം മെസിയാണെന്നാണ് വൈവാഹിക വെബ്‌സൈറ്റായ ശാദി ഡോട്ട് കോം നടത്തിയ വോട്ടെടുപ്പില്‍ പറയുന്നത്.

വിവാഹിതരും അവിവാഹിതരുമായ 6,500 സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഏറ്റവും കഴിവും ആകര്‍ഷണീയതയുമുള്ള ഫുട്‌ബോള്‍ താരത്തെ കണ്ടെത്തുകയായിരുന്നു വോട്ടെടുപ്പിന്റെ ലക്ഷ്യം. ഇതില്‍ 49.7 ശതമാനം പേര്‍ക്കും മെസ്സിയെയാണ് ഇഷ്ടം. 31.5 ശതമാനം പേര്‍ നെയ്മറേയും 18.8 ശതമാനം പേര്‍ അന്റോണിയോ ഗ്രീസ്മാനേയും ഇഷ്ടപ്പെടുന്നു.

എന്നാല്‍ മികച്ച കളിക്കാരന്‍ റയല്‍ മാഡ്രിഡിന്റെ ക്രിസ്‌റ്റിയാനോ റൊണാണ്‍ഡോ ആണെന്നാണ് വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. 46.4 ശതമാനം പേരും ക്രിസ്‌റ്റിയാനോയെ പിന്തുണച്ചപ്പോള്‍ മെസി രണ്ടാമതും ജര്‍മ്മനിയുടെ ഗോളി മാനുവല്‍ ന്യൂയര്‍ മൂന്നാമതും വന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :