മെസി കരഞ്ഞപ്പോള്‍ ക്രിസ്‌റ്റിയാനോയുടെ വികാരമെന്തായിരുന്നുവെന്ന് അറിയാമോ ?

നീലക്കുപ്പായത്തില്‍ മെസി തിരിച്ചുവരുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്

സ്‌പെയിന്‍| jibin| Last Modified വ്യാഴം, 30 ജൂണ്‍ 2016 (14:46 IST)
കോപ്പ അമേരിക്ക ഫൈനലില്‍ പെനാല്‍‌റ്റി പാഴാക്കിയതിനൊപ്പം കിരീടവും കൈവിട്ടതോടെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിക്കായി പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരവും സ്‌പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ ചിരവൈരികളുമായ റയല്‍ മാഡ്രിഡിന്റെ കൂന്തമുനയുമായ ക്രിസ്‌റ്റിയാനോ റൊണാണ്‍‌ഡോ രംഗത്ത്.

ഒരു പെനാല്‍ട്ടി നഷ്ടപ്പെടുത്തി എന്നതുകൊണ്ട് മെസി മോശം കളിക്കാരനാകില്ല. നീലക്കുപ്പായത്തില്‍ മെസി തിരിച്ചുവരുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗ്രൌണ്ടില്‍ മെസി കരഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോയി. ഒരിക്കലും തോറ്റു മടങ്ങേണ്ട താരമല്ല മെസി. അദ്ദേഹം കടുത്ത തീരുമാനമാണ് എടുത്തിരിക്കുന്നത്. ഇത് പുനപരിശോധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

കടുത്ത തീരുമാനമാണ് മെസി എടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനം ആരാധകര്‍ മനസിലാക്കുകയും അംഗീകരിക്കുകയും വേണം. മെസി നീലക്കുപ്പായത്തില്‍ അദ്ദേഹം തിരികെ എത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരുടെ കൂടെ ഞാനുമുണ്ടെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :