നീലക്കുപ്പായത്തില്‍ അദ്ദേഹം തിരിച്ചെത്തും; മെസിയുടെ തീരുമാനത്തെക്കുറിച്ച് സുവാരസ് പറയുന്നു

മെസി എത്രയും വേഗം തീരുമാനം പുനപരിശോധിക്കണമെന്ന് സുവാരസ്

  copa america , messi , mesi , barsalona , luis suarez കോപ്പ അമേരിക്ക , ലയണല്‍ മെസി , ലൂയിസ് സുവാരസ് , ഫുട്‌ബോള്‍ , ബാഴ്‌സലോണ
സ്‌പെയിന്‍| jibin| Last Updated: വ്യാഴം, 30 ജൂണ്‍ 2016 (15:45 IST)
കോപ്പ അമേരിക്ക ഫൈനലില്‍ പെനാല്‍‌റ്റി പാഴാക്കിയതിനൊപ്പം കിരീടവും കൈവിട്ടതോടെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി തീരുമാനം പുനപരിശോധിക്കണമെന്ന് ബാഴ്‌സലോണയിലെ സഹതാരവും ഉറുഗ്വയുടെ സൂപ്പര്‍ താരവുമായ ലൂയിസ് സുവാരസ്.

മെസി എത്രയും വേഗം തീരുമാനം പുനപരിശോധിക്കണം. അങ്ങനെ സംഭവിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. എന്തുതന്നെ സംഭവിച്ചാലും ഫുട്‌ബോളില്‍ അദ്ദേഹം തന്നെയാണ് മികച്ചവന്‍. മെസി നീലക്കുപ്പായത്തില്‍ തിരിച്ചെത്തുമെന്നാണ് തന്റെ ഉറച്ചവിശ്വാസമെന്നും സുവാരസ് പറഞ്ഞു.

വിരമിക്കാനുള്ള തീരുമാനത്തില്‍ മെസി ഉറച്ചുനിന്നാല്‍ ഫുട്‌ബോളിനാണ് അതിന്റെ നാണക്കേട്. കോപ്പയിലെ തോല്‍‌വിയാണ് അദ്ദേഹം ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായത്. അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും റേഡിയോ ടെന്‍ഫീല്‍ഡിനോട് സുവാരസ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :