സ്റ്റീവ് ബ്രൂസ് ന്യൂകാസിൽ പരിശീലകസ്ഥാനത്ത് നിന്നും പുറത്തേക്ക്, പരിഗണനയിലുള്ളത് വമ്പൻ പേരുകൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (14:36 IST)
സൗദി അറേബ്യൻ കൺസോർഷ്യം ഏറ്റെടുത്തതോടെ പരിശീലകസ്ഥാനത്ത് നിന്നും നിലവിലെ പരിശീലകനായ സ്റ്റീവ് ബ്രൂസ് പുറത്തായേക്കുമെന്ന് റിപ്പോർട്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അടുത്തയാഴ്‌ച്ച തന്നെ ബ്രൂസിനെ പുറത്താക്കിയേക്കും.

ഇറ്റാലിയൻ ആന്റൊണിയോ കോണ്ടെയെയാണ് ന്യൂകാസിൽ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്റർമിലാനിൽ മികച്ച റെക്കോഡുള്ള കോണ്ടെയെ പരിശീൽകനാക്കുന്നതിൽ ആരാധകർക്കും പൂർണ സമ്മതമാണ്.നിലവിൽ ലെസ്റ്റർ സിറ്റിയുടെ പരിശീലകനായ ബ്രണ്ടൻ റോജേഴ്‌സ്, സ്വിസ് പരിശീലകൻ ലൂസിയൻ ഫാവ്‌റെ,ബെൽജിയം പരിശീലകനായ റോബെർട്ടോ മാർട്ടിനെസ്, സ്റ്റീവൻ ജെറാൾഡ് എന്നിവരുടെ പേരും പരിശീലകസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :