കായികപരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (19:15 IST)
പി‌ടി ഉഷ അടക്കമുള്ള താരങ്ങളുടെ പരിശീലകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്ന കായിക പരിശീലകൻ അന്തരിച്ചു. 90 വയസായിരുന്നു. വടകര മണിയൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 2 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.

മികച്ച പരിശീലകന്മാർക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് നമ്പ്യാർക്കായിരുന്നു. 1935ൽ കോഴിക്കോടിൽ ജനിച്ച നമ്പ്യാർസർവീസസ്സിനെ പ്രതിനിധീകരിച്ച് ദേശീയ അത്‌ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് പാട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സിൽ നിന്നും പരിശീലക ലൈസൻസ് നേടിയ അദ്ദേഹം സർവീസസിന്റെ തന്നെ കോച്ചായി പ്രവർത്തിച്ചു.

ഈ സമയത്ത് കേരളത്തിലെ കായികമേഖലയിൽ പ്രവർത്തിച്ചിരുന്ന കേണൽ ഗോദവർമ്മ രാജ എന്ന ജിവി രാജയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. കേരളത്തിൽ സ്പോർട്‌സ് കൗൺസലിന്റെ കോച്ചായി ചേർന്നു.

1970ൽ ഇവിടെ വിദ്യാർഥിയായ പി‌ടി ഉഷയെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി‌ടി ഉഷയുടെ വ്യക്തിഗത പരിശീലകനായി.1980,84,92,96 വർഷങ്ങളിലെ ഒളിമ്പിക്‌സുകളിലും വിവിധ വർഷങ്ങളിലെ ഏഷ്യാഡിലും ഇദ്ദേഹമായിരുന്നു പി‌ടി ഉഷയുടെ കോച്ചായി പ്രവർത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :