എൻസിഎയ്‌ക്ക് പുതിയ തലവനെ തേടി ബിസിസിഐ: ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക്?

അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (20:57 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് എത്തുമെന്ന അഭ്യൂഹങ്ങളെ ശക്തമാക്കി ബിസിസിഐ.ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ സ്ഥാനത്തേക്ക് ബിസിസി ഐ അപേക്ഷ ക്ഷണിച്ചതോടെയാണ് ദ്രാവിഡ് ഇന്ത്യൻ പരിശീലകനായേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരിക്കുന്നത്.

2019 ജൂലൈ മുതല്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ രാഹുൽ ദ്രാവിഡായിരുന്നു തലവൻ. ദ്രാവിഡ് പദവി ഒഴിയുന്നത് പരിശീലകസ്ഥാനത്തിന് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ രവി ശാസ്‌ത്രിയുമായുള്ള കരാർ അവസാനിക്കും എന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ പുതിയ നീക്കം.

ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് ദ്രാവിഡായിരുന്നു. ഏകദിന പരമ്പര അലമാരയിലെത്തിക്കാന്‍ ദ്രാവിഡിന് സാധിച്ചെങ്കിലും ടി20 പരമ്പര സ്വന്തമാക്കാൻ ദ്രാവിഡിന്റെ സംഘത്തിനായില്ല. പരിശീലകനെന്ന നിലയിൽ ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച താരം കൂടിയാണ് ദ്രാവിഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :