വിരമിക്കലിനെ പറ്റി സൂചന നല്‍കി മെസ്സി, ഇന്റര്‍മിയാമിയില്‍ മെസ്സി ഇറങ്ങുക ഈ മാസം 21ന്

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ജൂലൈ 2023 (17:35 IST)
അര്‍ജന്റീന ടീമില്‍ നിന്നുള്ള വിരമിക്കല്‍ ഉടനുണ്ടാകില്ലെന്ന സൂചന നല്‍കി ഇതിഹാസ താരം ലയണല്‍ മെസ്സി. അര്‍ജന്റീനന്‍ ജേഴ്‌സിയില്‍ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയതിനാല്‍ ടീമിനൊപ്പമുള്ള ഓരോ നിമിഷവും ഇപ്പോള്‍ ആസ്വദിക്കുകയാണെന്ന് മെസ്സി പറയുന്നു. പ്രായം കണക്കാക്കുമ്പോള്‍ വിരമിക്കലിനടുത്തായെങ്കിലും എപ്പോഴാണ് വിരമിക്കുകയെന്ന് തനിക്ക് പറയാനാകില്ലെന്ന് 36കാരനായ താരം പറയുന്നു.

അതേസമയം അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിയില്‍ ഈ മാസം 21നാകും മെസ്സി ആദ്യ മത്സരത്തിനിറങ്ങുക. ഇതിന് മുന്നോടിയായി പതിനാറാം തീയ്യതി പോപ് ഗായിക ഷാക്കിറ അടക്കമുള്ള സംഗീത പരിപാടികളോടെ മെസ്സിയെ യുഎസില്‍ അവതരിപ്പിക്കും. പിഎസ്ജിയുമായുള്ള രണ്ട് വര്‍ഷക്കരാര്‍ പൂര്‍ത്തിയാക്കിയാണ് മെസ്സി ഇന്റര്‍ മിയാമിയിലേക്ക് എത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :