നെയ്‌മറുടെ ഏഴയലത്ത് പോലും മെസി വരില്ല: റോബര്‍ട്ടോ കാര്‍ലോസ്

റോബര്‍ട്ടോ കാര്‍ലോസ് , ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ , ലയണല്‍ മെസി
ബ്രസീലിയ| jibin| Last Updated: ശനി, 19 സെപ്‌റ്റംബര്‍ 2015 (14:03 IST)
ലോക ഫുട്ബോളിലെ മിന്നും താരങ്ങളായ ലയണല്‍ മെസി, ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ എന്നിവരേക്കള്‍ മികച്ച താരം ബ്രസീലിന്റെ കൂന്തമുനയായ നെയ്‌മറാണെന്ന് മുന്‍ ബ്രസീല്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ്. ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെക്കും മാറഡോണക്കും പിന്‍ഗാമിയായി എത്തിയത് നെയ്‌മര്‍ ആണെന്നും മുന്‍ ബ്രസീല്‍ താരം പറഞ്ഞു.

ബ്രസീലിനു വേണ്ടി ചെയ്യുന്നതിനേക്കാള്‍ ബാഴ്‍സലോണക്ക് വേണ്ടി നെയ്‌മറിന്റെ ബൂട്ടുകളില്‍ നിന്ന് മികച്ച സംഭാവനകള്‍ പിറന്നിട്ടുണ്ടാകും. എന്നാല്‍ ബാഴ്‍സ കളമുറപ്പിച്ച ലോകോത്തര താരങ്ങളുടെ
കൂട്ടായ്മയാണ്. അടുത്ത കോപ്പാ അമേരിക്കക്ക് വേണ്ടി ബ്രസീല്‍ മികച്ച ടീമിനെ വാര്‍ത്തെടുക്കുമെന്നും കാര്‍ലോസ് പറഞ്ഞു.

ഫുട്ബോള്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയത്തിനാണ് റോബര്‍ട്ടോ കാര്‍ലോസ് ഉത്തരം നല്‍കിയിരിക്കുന്നത്. ഫുട്ബോളിന്റെ മിശിഖ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയും ഒന്നാമതെത്താന്‍ മത്സരിക്കുബോഴാണ്. നെയ്‌മറാണ് ഏറ്റവും മികച്ച താരമെന്ന് വ്യക്തമാക്കി റോബര്‍ട്ടോ കാര്‍ലോസ് രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :