ത്രിമൂര്‍ത്തികള്‍ വാഴുന്ന ബാഴ്‌സലോണ യൂറോപ്പിലെ മികച്ച ക്ലബ്ബ്

  ബാഴ്‌സലോണ , ലയണല്‍ മെസി , ലൂയി എന്റിക്വേ , ബാഴ്‌സലോണ യൂറോപ്പിലെ മികച്ച ക്ലബ്ബ്
jibin| Last Updated: ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (18:04 IST)
ലയണല്‍ മെസിയുടെ മാന്ത്രിക സ്‌പര്‍ശനത്തില്‍ ഒന്നിനു പുറകെ ഒന്നായി കിരീടങ്ങള്‍ ബാഴ്‌സലോണയിലെത്തിച്ച സ്‍പാനിഷ് വമ്പന്മാര്‍ക്ക് യൂറോപ്യന്‍ ക്ലബ്ബ് അസോസിയേഷന്റെ മികച്ച ക്ലബ്ബിനുള്ള പുരസ്കാരം. സീസണില്‍ ലാലീഗ, ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ പാളയത്തിലെത്തിച്ചതാണ് മികച്ച ക്ലബ്ബിനുള്ള പുരസ്കാര നേട്ടത്തിന് ബാഴ്‌സലോണയെ അര്‍ഹമാക്കിയത്. ജനീവയില്‍ നടന്ന ചടങ്ങില്‍ ഇസിഎ പ്രസിഡന്റ് കാള്‍ ഹെയ്ന്‍സ് റുമെനിഗ്ഗെ പുരസ്കാരം സമ്മാനിച്ചു.

ഇത് രണ്ടാം തവണയാണ് ബാഴ്സക്ക് മികച്ച ക്ലബ്ബിനുള്ള യൂറോപ്യന്‍ ക്ലബ്ബ് അസോസിയേഷന്‍ പുരസ്കാരം ലഭിക്കുന്നത്. നേരത്തെ 2011ലും ബാഴ്സയെത്തേടി ഈ പുരസ്കാരമെത്തിയിരുന്നു. ഇതോടെ രണ്ട് തവണ ഇസിഎയുടെ മികച്ച ക്ലബ്ബ് പുരസ്കാരം നേടുന്ന ആദ്യ ക്ലബ്ബെന്ന ബഹുമതിയും ബാഴ്സക്ക് സ്വന്തമായി. ലൂയി എന്റിക്വേ കോച്ചായി വന്ന ശേഷം നല്ല കാലമായിരുന്നു സ്‍പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക്. സ്‍പാനിഷ് സൂപ്പര്‍ കപ്പിനായുള്ള പോരാട്ടത്തില്‍ അത് ലറ്റിക്കോ ബില്‍ബാവോയോട് തോറ്റെതു മാത്രമായിരുന്നു അവരുടെ കുറവായി പറയപ്പെട്ടിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :