നെയ്‌മറും മെസിയും കാത്തു; ബാഴ്‌സലോണയ്‌ക്ക് ജയം

 ലയണല്‍ മെസി , ബാഴ്‌സലോണ , അത്ലറ്റിക്കോ മാഡ്രിഡ് , നെയ്‌മര്‍
മാഡ്രിഡ്| jibin| Last Modified ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (10:20 IST)
സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സലോണ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചു. നെയ്മറും മെസിയും ബാര്‍സയ്ക്കായി ഗോള്‍ നേടിയപ്പോള്‍ ഫെര്‍ണാണ്ടോ ടോറസിന്റെ ബൂട്ടില്‍ നിന്നാണ് അത്ലറ്റിക്കോയുടെ ഗോള്‍ വന്നത്.

ഗോള്‍ രഹിതമായ ആദ്യ പകുതി കളി വിരസമാക്കിയെങ്കിലും രണ്ടാം പകുതിയില്‍ കളി മാറുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഗോളിനായി എതിര്‍ പാളയത്തിലേക്ക് കുതിച്ചപ്പോള്‍ പലപ്പോഴും ഗോളെന്ന് ഉറച്ച പല അവസരങ്ങളും കടന്നു പോയി. എന്നാല്‍ ബാഴ്‌സയെ ഞെട്ടിച്ച് ഫെര്‍ണാണ്ടോ ടോറസ് അവരുടെ വല കുലുക്കുകയായിരുന്നു. ഗോള്‍ വീണതോടെ ഉണര്‍ന്ന ബാഴ്‌സ ഉടന്‍ തന്നെ നെയ്‌മറിലൂടെ മറുപടി നല്‍കി. ബോക്സിനു വെളിയില്‍ നിന്ന് നെയ്മറെടുത്ത ഫ്രീകിക്ക് അത്ലറ്റിക്കോയുടെ വലകുലുക്കുകയായിരുന്നു.

അവസാന മിനിറ്റ് അടുത്തതോടെ ജയത്തിനായി ബാഴ്‌സ കോച്ച് മെസിയെ കളത്തിലിറക്കുകയായിരുന്നു.
മെസിയെത്തി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിജയഗോള്‍ കണ്ടെത്തുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :