മെസിക്ക് കലിപ്പുമില്ല, പിണക്കവുമില്ല; താരം ദേശീയ ടീമില്‍ തിരിച്ചെത്തി

അര്‍ജന്റീന , ലയണല്‍ മെസി , കോപ്പ അമേരിക്ക , ബാഴ്‌‌സ ലോണ
ബ്യൂണേഴ്‌സ് അയേഴ്‌സ്| jibin| Last Updated: ബുധന്‍, 19 ഓഗസ്റ്റ് 2015 (11:54 IST)
ലോകകപ്പിന് പിന്നാലെ കോപ്പ അമേരിക്കയിലും അര്‍ജന്റീന പരാജയം സമ്മതിച്ചതിനെ തുടര്‍ന്ന് നീല കൂപ്പായത്തിലേക്ക് തിരിച്ചിലെന്ന വാര്‍ത്തകള്‍ക്ക് വിരാമമിട്ട് സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍. അടുത്തമാസം ബൊളീവിയക്കും മെക്സികോക്കുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്.

സെപ്റ്റംബര്‍ നാലിന് ബൊളീവിയയെയും, എട്ടിന് മെക്സികോയെയുമാണ് നേരിടുന്നത്. സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെ്ന്‍, എയ്ഞ്ചല്‍ ഡി മരിയ, യാവിയര്‍ മഷറാനോ, പാബ്ളോസബലേറ്റ, സെര്‍ജിയോ റൊമീറോ തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്.

ലോകകപ്പിന് പിന്നാലെ കോപ്പ അമേരിക്കയിലും അര്‍ജന്‍റീന പരാജയം സമ്മതിച്ചതോടെ അദ്ദേഹത്തിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജ്യത്തിനായി കപ്പ് നേടാന്‍ കഴിയാത്ത മെസി തികഞ്ഞ പ്രതിഭയല്ലെന്ന് മുന്‍ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഫൈനലില്‍ ലഭിച്ച മെഡല്‍ കഴുത്തിലിടാതെ ഊരിമാറ്റിയ മെസി നിരാശയിലാണെന്നും അദ്ദേഹം ഇനി ദേശിയ ടീമിലേക്ക് ഇല്ലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :