അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും സെഞ്ചുറി,ഗില്ലല്ല, നെക്സ്റ്റ് ബിഗ് തിംഗ് ബ്രൂക്ക് തന്നെ: അതിശയിപ്പിക്കുന്ന റെക്കോർഡ്
- ലയണൽ മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയേക്കും, ലാപോർട്ട മെസ്സിയുടെ പിതാവുമായി ചർച്ച നടത്തി
- ബ്രിട്ടീഷുകാര്‍ നട്ട 114 വര്‍ഷം പഴക്കമുള്ള തേക്ക് ലേലത്തില്‍ പോയത് 40 ലക്ഷം രൂപയ്ക്ക് ! ഞെട്ടി വനംവകുപ്പ്
- ലോറസ് അവാർഡ് മെസിക്കല്ലാതെ മറ്റാർക്കും നൽകാനാവില്ല, താരത്തിന് പിന്തുണയുമായി റാഫേൽ നദാൽ
- മൂന്നാം ടെസ്റ്റിൽ വിജയിച്ചാൽ ചരിത്രം, രോഹിത്തിന് മുന്നിൽ വമ്പൻ റെക്കോർഡ്
ഗോളടിച്ച് റെക്കോർഡ് നേട്ടത്തിൽ ലയണൽ മെസ്സി, യൂറോപ്പ്യൻ ലീഗിൽ 700 ക്ലബ് ഗോളുകൾ നേടി താരം
ക്ലബ് കരിയറിൽ 700 ഗോൾ നേട്ടമെന്ന റെക്കോർഡ് സ്വന്തമാക്കി അർജൻ്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. യൂറോപ്യൻ ഫുട്ബോളിൽ 700 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ലയണൽ മെസ്സി. 701 ഗോൾ സ്വന്തമായുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലിസ്റ്റിൽ ഒന്നാമത്. അധികം വൈകാതെ തന്നെ മെസ്സി ഈ നേട്ടം തൻ്റെ പേരിൽ എഴുതിചേർക്കും. ഈ വർഷം പിഎസ്ജിക്കായി 8 മത്സരങ്ങളിൽ നിന്നും 4 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. ബാഴ്സലോണയ്ക്കായി 672 ഗോളുകളും പിഎസ്ജിക്കായി 28 ഗോളുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.
ദേശീയ ടീമായ അർജൻ്റീനയ്ക്ക് വേണ്ടി 98 ഗോളുകളും മെസ്സി നേടിയിട്ടുണ്ട്. ഫുട്ബോൾ കരിയറിൽ 800 ഗോൾ എന്ന നേട്ടം സ്വന്തമാക്കാൻ ഇതോടെ സൂപ്പർ താരത്തിന് 2 ഗോളുകൾ മാത്രമാണ് വേണ്ടത്.