ലോറസ് അവാർഡ് മെസിക്കല്ലാതെ മറ്റാർക്കും നൽകാനാവില്ല, താരത്തിന് പിന്തുണയുമായി റാഫേൽ നദാൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ഫെബ്രുവരി 2023 (16:44 IST)

ഈ വർഷത്തെ മികച്ച കായികതാരത്തിനുള്ള ലോറസ് പുരസ്കാരത്തിന് അർജൻ്റീനിയൻ താരമായ ലയണൽ മെസ്സിയാണ് അർഹനെന്ന് ലോറസ് ചുരുക്കപ്പട്ടികയിൽ മെസ്സിക്കൊപ്പം ഇടം പിടിച്ച ടെന്നീസ് താരം റാഫേൽ നദാൽ. കായികരംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് അവാർഡ് സ്വന്തമാക്കിയിട്ടുള്ള ഏക ഫുട്ബോൾ താരമാണ് മെസ്സി.

ഇതുവരെ 9 തവണയും മെസ്സി 8 തവണയുമാണ് പുരസ്കാരത്തിനായി ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളത്. 2020ൽ ഫോർമുല വൺ ഇതിഹാസമായ ലൂയിസ് ഹാമിൽട്ടണൊപ്പമായിരുന്നു മെസ്സി അവാർഡ് പങ്കിട്ടത്. നദാൽ 3 തവണപുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

ലയണൽ മെസ്സി,കിലിയൻ എംബപ്പെ, റാഫേൽ നദാൽ,സ്റ്റെഫ് കെറി,മാക്സ് വെർസ്റ്റപ്പൻ,മോൻഡോ ശുപ്ലാൻ്റിസ് എന്നിവരാണ് മികച്ച പുരുഷ താരത്തിനുള്ള ലോറസ് പുരസ്കാരത്തിനായി ഇത്തവണ മത്സരിക്കുന്നത്. ടീം ഓഫ് ദ ഇയർ പുരസ്കാരത്തിനായി അർജൻ്റൈൻ ഫുട്ബോൾ ടീം. ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീം, ഫ്രാൻസ് റഗ്ബി ടീം, റയൽ മാഡ്രിഡ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.

മാക്സ് വെർസ്റ്റപ്പനും എലൈൻ തോംസണുമായിരുന്നു കഴിഞ്ഞ വർഷത്തെ ലോറസ് പുരസ്കാരം സ്വന്തമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :