മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി; ബുംറ ഐപിഎല്‍ കളിച്ചേക്കില്ല, ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും സംശയത്തില്‍ !

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ബുംറ ഇപ്പോള്‍ ഉള്ളത്

രേണുക വേണു| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (12:47 IST)

പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ഇത്തവണത്തെ ഐപിഎല്‍ നഷ്ടമായേക്കും. പരുക്കില്‍ നിന്ന് താരം പൂര്‍ണ മുക്തനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഇത്തവണ ഐപിഎല്‍ കളിച്ചേക്കില്ല. പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യാ കപ്പും ട്വന്റി 20 ലോകകപ്പും ബുംറയ്ക്ക് നഷ്ടമായിരുന്നു.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ബുംറ ഇപ്പോള്‍ ഉള്ളത്. താരം പൂര്‍ണമായും ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ല. ഏകദിന ലോകകപ്പ് അടുത്തിരിക്കെ താരത്തിനു കൂടുതല്‍ വിശ്രമം ആവശ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഐപിഎല്ലിന് പുറമേ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ബുംറയ്ക്ക് നഷ്ടമായേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :