സിറ്റിയിലേക്ക് ഒമ്പത് വമ്പന്‍‌മാരെത്തും; ടീമിനെ അഴിച്ചുപണിയാന്‍ ഗ്വാര്‍ഡിയോളയുടെ നിക്കം

നിലവിലെ പരിശീലകസംഘത്തെ മാറ്റാനും ഗ്വാര്‍ഡിയോളയ്‌ക്ക് പദ്ധതിയുണ്ട്

മാഞ്ചസ്‌റ്റര്‍ സിറ്റി , പ് ഗ്വാര്‍ഡിയോള , ഫുട്‌ബോള്‍ ക്ലബ്
ലണ്ടന്‍| jibin| Last Modified ശനി, 9 ഏപ്രില്‍ 2016 (16:57 IST)
വിവിധ ക്ലബുകളില്‍ നിന്നായി ഒമ്പത് വമ്പന്‍‌താരങ്ങളെ അടുത്ത സീസണില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയില്‍ എത്തിക്കാന്‍ പുതിയ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കൂടാതെ ടീമില്‍ വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നും നിലവിലെ പല തലകളും ഉരുളുമെന്നും സൂചനയുണ്ട്.

നിലവിലെ പരിശീലകസംഘത്തെ മാറ്റാനും പുതിയ സംഘത്തെ എത്തിക്കാനും ഗ്വാര്‍ഡിയോളയ്‌ക്ക് പദ്ധതിയുണ്ട്. കൂടാതെ ഗോള്‍ കീപ്പര്‍, രണ്ട് സെന്‍‌ട്രല്‍ ബാക്കുകള്‍, രണ്ട് വിംഗ് ബാക്കുകള്‍, സെന്‍‌ട്രല്‍ മിഡ്‌ഫില്‍ഡര്‍, അതിവേഗക്കാരനായ വിംഗര്‍, രണ്ട് സ്‌ട്രൈക്കര്‍മാര്‍ എന്നിങ്ങനെയുള്ള താരങ്ങളാണ് അദ്ദേഹത്തിന്റെ മനസിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :