ലീഗ്‌ കപ്പ്‌ ഫുട്‌ബോള്‍: സിറ്റിക്ക് തോല്‍വി

 മാഞ്ചസ്‌റ്റര്‍ സിറ്റി , ലീഗ്‌ കപ്പ്‌ ഫുട്‌ബോള്‍ , ലിവര്‍പൂള്‍
ലിവര്‍പൂള്‍| jibin| Last Modified വെള്ളി, 8 ജനുവരി 2016 (10:33 IST)
ലീഗ്‌ കപ്പ്‌ ഫുട്‌ബോളില്‍ കരുത്തരായ മാഞ്ചസ്‌റ്റര്‍ സിറ്റിക്കു തിരിച്ചടി. ഒന്നാംപാദ സെമി ഫൈനലില്‍ സിറ്റിയെ എവര്‍ട്ടണ്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു.1995 ല്‍ എഫ്‌എ കപ്പ്‌ ജേതാക്കളായ ശേഷം എവര്‍ട്ടണിനു കിരീടം നേടാനുള്ള സുവര്‍ണാവസരമാണു മുന്നിലെത്തിയത്‌.

ലിവര്‍പൂളിലെ ഗൂഡിസണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ബെല്‍ജിയംകാരന്‍ സ്‌ട്രൈക്കര്‍ റോമേലോ ലുകാകു 78-മത് മിനിട്ടില്‍ നേടിയ ഗോളാണ്‌ എവര്‍ട്ടണിനെ ജയിപ്പിച്ചത്‌. റാമിറോ ഫുണസ്‌ മോറി 45-മത് മിനിട്ടില്‍ നേടിയ ഗോളില്‍ എവര്‍ട്ടണ്‍ മുന്നിലെത്തിയിരുന്നു. 76-മത് മിനിട്ടില്‍ ജീസസ്‌ നവാസിലൂടെ സിറ്റി സമനില നേടിയതോടെയാണ്‌ ലുകാകുവിന്റെ ഗോള്‍ നിര്‍ണായകമായത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :