ഒന്നിന് പുറകെ ഒന്നായി ഗോളുകള്‍; റയല്‍ മല്‍‌മോയെ തരിപ്പണമാക്കി, നാലടിച്ച് ക്രിസ്‌റ്റ്യാനോ

ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ , യുവോഫ ചാമ്പ്യന്‍‌സ് ലീഗ് , മാഞ്ചസ്‌റ്റര്‍ സിറ്റി
മാഡ്രിഡ്| jibin| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2015 (11:58 IST)
യുവോഫ ചാമ്പ്യന്‍‌സ് ലീഗില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഗോളടി മിഷിന്‍ ആയപ്പോള്‍ മല്‍‌മോയെ റയല്‍ മാഡ്രിഡ് എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് തരിപ്പണമാക്കി. ബെന്‍‌സോമ മൂന്നും കൊവാസിസ് ഒരു ഗോളും നേടി. 19 മിനിറ്റുകള്‍ക്കിടയിലാണ് ക്രിസ്‌റ്റ്യാനോ നാല് ഗോളുകളും സ്വന്തമാക്കിയത്. ഇതുവഴി സ്വന്തം റെക്കോര്‍ഡ് തിരുത്തിയെഴുതാനും റയല്‍ താരത്തിനായി.

മറ്റൊരു മത്സരത്തില്‍ വമ്പന്‍‌മാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ വൂള്‍‌സ് ബര്‍ഗ് അട്ടിമറിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കുഞ്ഞന്മാരുടെ ജയം. നാല്‍‌ഡോ ഇരട്ട ഗോള്‍ നേടി. തോല്‍വിയോടെ യുണൈറ്റഡ് നോക്കൌട്ട് കാണാതെ പുറത്തായി. അതേസമയം മാഞ്ചസ്‌റ്റര്‍ സിറ്റി ബൊറൂസിയ ഗ്ലാഡ്‌ബാഷിനെതിരെ (4-2) ജയം സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :