മാഡ്രിഡ്|
jibin|
Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (16:34 IST)
ബാഴ്‌സലോണയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഉറുഗ്വ താരം ലൂയിസ് സുവാരസ്. ബാഴ്‌സയിലെ താരങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയെന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരാണ് എനിക്കൊപ്പമുള്ളത്. ഫുട്‌ബോളില്‍ വ്യക്‌തിഗത പുരസ്‌കാരം നേടാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലായിരിക്കാം. എന്നാല്‍ മെസിയോ നെയ്‌മറോ അത് നേടുന്നുണ്ടെന്നും സുവാരസ് പറഞ്ഞു.
ബാഴ്‌സലോണയില്‍ എത്താന്‍ എന്നെ സഹായിച്ചവരോട് നന്ദിയും കടപ്പാടുമുണ്ട്. ഞാന്‍ നേടിയ ഗോളുകളില്‍ എല്ലാം സഹതാരങ്ങളുടെ പങ്ക് വലുതാണ്. എല്ലാ കാര്യങ്ങളും ലളിതമാക്കുന്ന ചങ്ങാതിമാരാണ് ബാഴ്‌സയിലുള്ളത്. വര്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരാണ്. അവരില്‍ നിന്ന് അകന്നു നില്‍ക്കുക എന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണെന്നും സുവാരസ് പറഞ്ഞു.
ടീം കിരീടം നേടുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. വ്യക്‍തിഗത നേട്ടങ്ങള്‍ തനിക്ക് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അവ നെയ്‌മറും മെസിയും സ്വന്തമാക്കുന്നുണ്ട്. ബാഴ്‌സയില്‍ വരുന്നതുവരെ എനിക്ക് വളരെയധികം പോരാടേണ്ടി വന്നിട്ടുണ്ടെന്നും യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരം നേടിയശേഷം സംസാരിക്കവെ സുവാരസ് പറഞ്ഞു.
2014ലാണ് സുവാരസ് ബാഴ്‌സയില്‍ എത്തിയത്.