1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Liverpool manchester match

"അടി, തിരിച്ചടി": ആൻഫീൽഡിൽ ഇഞ്ചോടിച്ച് പൊരുതി സിറ്റിയും ലിവർപൂളും, സമനില

ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ‌മാരുടെ പോരാട്ടം സമനിലയിൽ. തുടക്കം മുതൽ അവസാന വിസിൽ വരെ ആവേശമുയർത്തിയ മത്സരം 2-2നാണ് അവസാനിച്ചത്. 59ആം മിനിറ്റിൽ സാദിയോ മാനെ 76ആം മിനിറ്റിൽ മുഹമ്മദ് സല എന്നിവരാണ് ലിവർപൂളിനായി വലക്കുലുക്കിയത്. സിറ്റിക്കായി ഫിൽ ഫോശൻ(69) കെവിൻ ഡിബ്രൂയ്‌നെ (81) എന്നിവരും വല കുലുക്കി.
 
ആവേശം നിറഞ്ഞ മത്സരത്തിന്റെ ആദ്യപകുതിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സമ്പൂർണമായ ആധിപത്യമാണ് കാണാനായത്. തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും സ്കോർ ചെയ്യാൻ സിറ്റി താരങ്ങൾക്കായില്ല. രണ്ടാം പകുതിയിൽ ലിവർപൂൾ തങ്ങളുടെ കരുത്ത് പ്രകടിപ്പിച്ചതോടെ മത്സരം തുല്യശക്തികൾ തമ്മിലായി. 59ആം മിനിറ്റിൽ സാദിയോ മാനെ ലിവർപൂളിനെ മുന്നിലെത്തിക്കുകയും ചെയ്‌തു. എന്നാൽ 69ആം മിനിറ്റിൽ ഫിൽ ഫോഡനിലൂടെ സിറ്റി തിരിച്ചടിച്ചു.
 
76ആം മിനിറ്റിൽ ചാമ്പ്യൻഷിപ്പിലെ തന്നെ ഏറ്റവും മികച്ചൊരു ഗോളിലൂടെ ലിവർപൂളിന്റെ മുഹമ്മദ് സല ലീഡ് ഉയർത്തി. എന്നാൽ 81ആം മിനിറ്റിൽ കെവിൻ ഡിബ്രൂയ്‌നയുടെ ലോങ് റേഞ്ചറിലൂടെ സിറ്റി സമനില പിടിച്ചു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ലിവർപൂളിന്റെ ഫാബീന്യോയ്ക്ക് സുവർണാവസരം കിട്ടിയെങ്കിലും താരത്തിന്റെ ഷോട്ട് സിറ്റി പ്രതിരോധതാരം റൂബൻ ഡയസ് രക്ഷപ്പെടുത്തി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകനാകുക റിഷഭ് പന്ത് തന്നെ; രോഹിത്തിനെ തഴയാന്‍ സാധ്യത