പിഎസ്ജിക്ക് സമനില, വിജയം കൊയ്‌ത് റയൽ മാഡ്രിഡും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും

അഭിറാം മനോഹർ| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (12:54 IST)
യുവേഫ ചാമ്പ്യൻസ് ട്രോഫിയിൽ പിഎസ്‌ജിക്കായി ഇറങ്ങിയ ആദ്യമത്സരത്തിൽ നിരാശപ്പെടുത്തി സൂപ്പർ താരം ലയണൽ മെസി. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍ ടീമുകളെല്ലാം വിജയത്തോടെ തുടങ്ങിയപ്പോൾ മെസ്സിയും നെയ്‌മറും എംബാപ്പെയും അടങ്ങിയ ടീമിന് ദുർബലരായ ബ്രൂഗിനോട് സമനില വഴങ്ങേണ്ടി വന്നു.

4-3-3 ഫോര്‍മേഷനിലിറങ്ങിയ പിഎസ്ജിയെ 3-5-2 ഫോര്‍മേഷനിലാണ് ബ്രൂഗ് നേരിട്ടത്. 15ആം മിനുട്ടില്‍ എംബാപ്പെയുടെ അസിസ്റ്റില്‍ ആന്‍ഡര്‍ ഹെരീറ പിഎസ്ജിയെ മുന്നിലെത്തിച്ചെങ്കിലും 27ആം മിനുട്ടിൽ ഹൻസ് വെനകയിലൂടെ ബ്രൂഫ് സമനില പിടിച്ചു.സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. 89ാം മിനുട്ടില്‍ റോഡ്രിഗോയുടെ ഗോളിലാണ് റയല്‍ മാഡ്രിഡ് വിജയം നേടിയെടുത്തത്.

അതേസമയം കരുത്തരുടെ മറ്റൊരു മത്സരത്തിൽ എസി മിലാനെ ലിവര്‍പൂള്‍ 3-2നാണ് തോല്‍പ്പിച്ചത്.ഗ്രൂപ്പ് എയില്‍ ആര്‍ബി ലെയ്പ്‌സിഗിനെ മാഞ്ചസ്റ്റര്‍ സിറ്റി 6-3ന് തോല്‍പ്പിച്ചു.ഗ്രൂപ്പ് ബിയിലെ അത്‌ലറ്റികോ മാഡ്രിഡ്- എഫ്‌സി പോര്‍ട്ടോ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :