1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel messi's contract with inter miami details

ലയണല്‍ മെസ്സിയുടെ കരാര്‍ മൂല്യം 1230 കോടി, ലാഭവിഹിതം വേറെ

Messi
യുഎസ് ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍ മയാമിയുമായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒപ്പിടാനൊരുങ്ങുന്ന കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 150 ദശലക്ഷം ഡോളര്‍ മൂല്യമുള്ളതാണ് മെസ്സിയുമായുള കരാറെന്ന് യുഎസ് മാധ്യമമായ സ്‌പോര്‍ട്ടിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ രൂപ ഏകദേശം 1230 കോടി വരും ഇത്.
 
മെസ്സിയുടെ ശമ്പളം,ബോണസ്,ക്ലബില്‍ ലഭിക്കുന്ന ഓഹരിപങ്കാളിത്തം എന്നിവയെല്ലാം ഉള്‍പ്പടെയാണിത്. ഇതിന് പുറമെ അഡിഡാസുമായി ആജീവനാന്ത കരാറും മെസ്സിക്ക് ലഭിക്കും. ഇത് അധികവരുമാനമായാണ് ലഭിക്കുക. അടുത്ത മാസമാകും മെസ്സി ലീഗില്‍ തന്റെ ആദ്യ മത്സരം കളിക്കുകയെന്ന് ക്ലബ് അറിയിച്ചു.
 
അടുത്ത ലേഖനം
സഞ്ജു അവന്റെ പ്രതിഭയെന്തെന്ന് പൂര്‍ണ്ണമായും തിരിച്ചറിഞ്ഞിട്ടില്ല: രവി ശാസ്ത്രി