പങ്കാളി ജോര്‍ജിനയുമായി കരാര്‍ ഒപ്പിട്ട് പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ജൂണ്‍ 2023 (15:11 IST)
ജീവിതപങ്കാളി ജോര്‍ജിനയുമായി കരാര്‍ ഒപ്പിട്ട് പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. ഭാവിയില്‍ എങ്ങാനും വേര്‍പിരിഞ്ഞാല്‍ സ്വത്തുക്കളുടെ കാര്യത്തില്‍ തര്‍ക്കം ഉണ്ടാകാതിരിക്കാനും സ്വത്ത് വകകള്‍ നഷ്ടപ്പെടാതിരിക്കാനുമാണ് ഇരുവരും കരാറില്‍ ഏര്‍പ്പെട്ടത്.















A post shared by Cristiano Ronaldo (@cristiano)

എന്നാല്‍ ഓരോ മാസവും ജോര്‍ജിനയ്ക്കായി ക്രിസ്ത്യാനോ ഒരു തുക മാറ്റിവയ്ക്കും.ഏകദേശം 89,40,000 രൂപയാണ് ഓരോ മാസവും പങ്കാളിക്കായി താരം നല്‍കുക. കുട്ടികളുമായുള്ള ബന്ധത്തിലും പ്രശ്‌നങ്ങളുണ്ടാവില്ലെന്നും കരാറിലുണ്ട്. ജോര്‍ജിനെയുമായുള്ള ബന്ധം വേര്‍പിരിയുകയാണെങ്കില്‍ മാസം നല്‍കുന്ന തുക ഉയര്‍ത്താമെന്നാണ് ധാരണ.'സോയ് ജോര്‍ജിന' എന്ന നെറ്റ്ഫ്‌ലിക്‌സ് സീരിസില്‍ കാണിക്കുന്ന ലാ ഫിന്‍ക ഹൗസും ലഭിക്കും. രണ്ടാള്‍ക്കും അഞ്ച് മക്കളാണ് ഉള്ളത്.റൊണാള്‍ഡോ ജൂനിയര്‍, ഈവ മരിയ, മാറ്റിയോ റൊണാള്‍ഡോ, അലാന മാര്‍ട്ടിന, ബെല്ല എസ്‌മെറാള്‍ഡ എന്നിവരാണ് മക്കള്‍.
2016 മുതല്‍ ഇരുവരും ഡേറ്റിങ്ങിലാണ്. ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും വര്‍ഷങ്ങളായി ഒരുമിച്ചാണ് താമസിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :