സാഫ് ഗെയിംസിൽ പാകിസ്ഥാനെതിരെ ഹാട്രിക്, ഗോൾ വേട്ടക്കാരിൽ നാലാമനായി സുനിൽ ഛേത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ജൂണ്‍ 2023 (15:43 IST)
പാകിസ്ഥാനെതിരെ ഇന്നലെ സാഫ് ഗെയിംസിൽ നേടിയ ഹാട്രിക് നേട്ടത്തോടെ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. ഇന്നലെ നേടിയ ഗോളോട് കൂടെ അന്താരാഷ്ട്രെ ഫുട്ബോളിൽ 90 ഗോളുകളെന്ന നേട്ടമാണ് ഛേത്രി സ്വന്തമാക്കിയത്. 89 അന്താരാഷ്ട്ര ഗോളുകൾ ഉണ്ടായിരുന്ന മലേഷ്യൻ ഇതിഹാസതാരം മൊക്തർ ദഹാരിയെയാണ് ഇന്ത്യൻ താരം മറികടന്നത്. 138 മത്സരങ്ങളിൽ നിന്നാണ് സുനിൽ ഛേത്രിയുടെ നേട്ടം.

നിലവില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിയുമായി 13 ഗോള്‍ പിന്നിലാണ് ഛേത്രി. 173 മത്സരങ്ങളില്‍ നിന്നും 103 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. അതേസമയം 200 മത്സരങ്ങളില്‍ നിന്നും 123 ഗോളുകള്‍ നേടിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇറാന്‍ താരം അലി ദേയിക്ക് 148 മത്സരങ്ങളില്‍ നിന്നും 109 ഗോളുകളാണുള്ളത്.

ഇന്നലെ ഗോള്‍ നേടാന്‍ കഴിഞ്ഞതോടെ സജീവ ഫുട്‌ബോളില്‍ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളുള്ള താരങ്ങളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :