1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel Messi likely to return to Barcelona

Lionel Messi: 'ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താന്‍ അവന്‍ അതിയായി ആഗ്രഹിക്കുന്നു'; മെസി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത !

ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ ലാ ലിഗയില്‍ നിന്നുള്ള അനുമതിക്കായി ബാഴ്‌സലോണ കാത്തിരിക്കുകയാണ്

Lionel Messi likely to return to Barcelona
Lionel Messi: പി.എസ്.ജിയുമായി കരാര്‍ പൂര്‍ത്തിയാക്കിയ സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ബാഴ്‌സയിലേക്ക് തിരിച്ചെത്താന്‍ മെസി ആഗ്രഹിക്കുന്നതായി താരത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജി മെസി പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' തീര്‍ച്ചയായും, ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താന്‍ മെസി അതിയായി ആഗ്രഹിക്കുന്നുണ്ട്. ഞാനും അത് ഇഷ്ടപ്പെടുന്നു. ബാക്കി നമുക്ക് കാണാം,' ജോര്‍ജി മെസി പറഞ്ഞു. 
 
ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ ലാ ലിഗയില്‍ നിന്നുള്ള അനുമതിക്കായി ബാഴ്‌സലോണ കാത്തിരിക്കുകയാണ്. മെസിയെ തിരിച്ചെത്തിക്കുക എന്നതടക്കമുള്ള ആലോചനകള്‍ ബാഴ്‌സ ക്ലബില്‍ നടക്കുന്നുണ്ട്. ബാഴ്‌സ പരിശീലകന്‍ സാവിയും മെസിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. ' എല്ലാ വാതിലുകളും തുറന്നു കിടക്കുന്നു' എന്നാണ് മെസിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് സാവി നടത്തിയ പരാമര്‍ശം. 
 
ശനിയാഴ്ചയായിരുന്നു പി.എസ്.ജിക്ക് വേണ്ടിയുള്ള മെസിയുടെ അവസാന മത്സരം. രണ്ട് സീസണുകള്‍ക്ക് ശേഷമാണ് മെസി പി.എസ്.ജി. വിടുന്നത്. ഈ സീസണില്‍ 21 ഗോളുകളും 20 അസിസ്റ്റുകളുമാണ് പി.എസ്.ജി.ക്ക് വേണ്ടി മെസിയുടെ ബൂട്ടില്‍ നിന്ന് പിറന്നത്.  
 
അടുത്ത ലേഖനം
World Test Championship Final 2023: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കം; അറിയേണ്ടതെല്ലാം