ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്ബോൾ ക്ലബായി റയൽ മാഡ്രിഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 2 ജൂണ്‍ 2023 (20:32 IST)
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ ക്ലബെന്ന നേട്ടം സ്വന്തമാക്കി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്നാണ് ഈ നേട്ടം. ഇത് രണ്ടാം തവണയാണ് റയല്‍ മാഡ്രിഡ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ ക്ലബാകുന്നത്. 2019ലായിരുന്നു ക്ലബ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത്.

ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് 6.07 ബില്യണ്‍ ഡോളറാണ് സ്പാനിഷ് ക്ലബിന്റെ മൂല്യം. 6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. 5.51 ബില്യണ്‍ ഡോളര്‍ മൂല്യവുമായി മറ്റൊരു സ്പാനിഷ് ക്ലബായ ബാഴ്‌സലോണ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്.5.29 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലിവര്‍പൂള്‍ നാലാമതും 4.99 ബില്യണ്‍ ഡോളറുമായി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാം സ്ഥാനത്തുമാണ്. 4.86 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബുണ്ടസ്ലീഗ വിജയികളായ ബയേണ്‍ മ്യൂണിച്ചാണ് ലിസ്റ്റില്‍ ആറാം സ്ഥാനത്ത്. 4.21 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫ്രഞ്ച് ക്ലബായ പിഎസ്ജിയാണ് ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :