അനുബന്ധ വാര്‍ത്തകള്‍
- പുരസ്കാരങ്ങള്‍ നേടി കൊല്ലങ്ങളായവര്ക്ക് പലതും തോന്നും, റൊണാള്‍ഡോയെ വിമര്‍ശിച്ച് അര്‍ജന്റീന താരം
- ഫിഫ ബെസ്റ്റിന്റെയും ബാലന് ഡി ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: റൊണാള്‍ഡോ
- കാത്തിരിക്കുക, മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്നു, ഇന്റര്‍ മയാമി അല്‍ നസ്ര് പോരാട്ടം ഫെബ്രുവരി ആദ്യം
- മികച്ച ഫുട്ബോളർ മെസ്സിയോ റൊണാൾഡോയോ അല്ല, റാഷ്ഫോർഡെന്ന് ഗൗതം ഗംഭീർ
- റയല്‍ മാഡ്രിഡിന്റെ വര്‍ഷങ്ങളായുള്ള റെക്കോര്‍ഡ് തകര്‍ത്ത് ജൂഡ് ബെല്ലിങ്ഹാം, പിന്നിലാക്കിയത് സാക്ഷാന്‍ റൊണാള്‍ഡോയെ
റൊണാള്‍ഡോ തിരിച്ചെത്തി, പോര്‍ച്ചുഗലിന് തോല്‍വി ! സ്ലോവേനിയ 55-ാം റാങ്കിലുള്ള ടീം
72-ാം മിനിറ്റില്‍ ആദം നെസ്ഡയിലൂടെയാണ് സ്ലോവേനിയയുടെ ആദ്യ ഗോള്‍ പിറന്നത്
Portugal
യൂറോ 2024 സൗഹൃദ മത്സരത്തില്‍ സ്ലോവേനിയയോട് തോറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങ്ങില്‍ 55-ാം സ്ഥാനത്തുള്ള സ്ലോവേനിയ മുന്‍ യൂറോ ചാംപ്യന്മാരെ അട്ടിമറിച്ചത്. സ്പാനിഷ് പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനെസ് പോര്‍ച്ചുഗലിന്റെ ഭാഗമായ ശേഷമുള്ള ആദ്യ തോല്‍വിയാണിത്. നേരത്തെ 11 മത്സരങ്ങള്‍ മാര്‍ട്ടിനെസിന്റെ കീഴില്‍ പോര്‍ച്ചുഗല്‍ തുടര്‍ച്ചയായി വിജയിച്ചതാണ്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന മറ്റൊരു സൗഹൃദ മത്സരത്തില്‍ 5-2 ന് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പ്പിച്ചതാണ്. അന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിന്റെ ഭാഗമായിരുന്നില്ല. സ്ലോവേനിയയ്ക്കെതിരെ റൊണാള്‍ഡോ തിരിച്ചെത്തുന്നതിനാല്‍ പോര്‍ച്ചുഗല്‍ വലിയ പ്രതീക്ഷയിലായിരുന്നു. അതേസമയം ബ്രൂണോ ഫെര്‍ണാഡസും ബെര്‍ണാര്‍ഡോ സില്‍വയും സ്ലോവേനിയയ്ക്കെതിരായ മത്സരത്തില്‍ കളിച്ചിട്ടില്ല.
72-ാം മിനിറ്റില്‍ ആദം നെസ്ഡയിലൂടെയാണ് സ്ലോവേനിയയുടെ ആദ്യ ഗോള്‍ പിറന്നത്. എട്ട് മിനിറ്റുകള്‍ക്ക് ശേഷം ടിമി എല്‍സ്നിക് രണ്ടാം ഗോളും നേടി. ഗ്രൗണ്ടില്‍ 65 ശതമാനം ബോള്‍ കൈവശം വെച്ചിട്ടും പോര്‍ച്ചുഗലിന് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല.