അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനെസില്ലാതെ അര്‍ജന്റീന ടീം, മെസ്സി നയിക്കുന്ന ടീമില്‍ നിക്കോപാസും
- ഫാന്‍സിന് അര്‍ജന്റീനയുടെ പരാജയം ആഘോഷിക്കാന്‍ പോലും സമയം നല്‍കാതെ ബ്രസീല്‍, കളിച്ച എട്ട് മത്സരങ്ങളില്‍ നാലിലും തോല്‍വി
- യൂറോകപ്പ് ലോകകപ്പിനേക്കാൾ കടുപ്പമെന്ന് എംബാപ്പെ, മറുപടിയുമായി മെസ്സി
- Argentina, Brazil World Cup Qualifier: അര്‍ജന്റീനയ്ക്ക് സമനില കുരുക്ക്, ചിലെയെ തകര്‍ത്ത് ബ്രസീല്‍
- Lionel Messi: ലയണല്‍ മെസി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി; ഡിബാലയും സ്ക്വാഡില്‍
മെസ്സിയെത്തിയിട്ടും വെനസ്വലയ്ക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില പൂട്ട്, ജയത്തോടെ നേട്ടമുണ്ടാക്കി ബ്രസീല്‍
Argentina
ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി അര്‍ജന്റീന മുന്നേറിയെങ്കിലും രണ്ടാം പകുതിയിലെ 65മത് മിനിറ്റില്‍ സാലോമോണ്‍ റോണ്ഡോണിലൂടെ വെനസ്വല തിരിച്ചടിച്ചു. സമനില ഗോള്‍ വീണതോടെ ലൗട്ടാരോ മാര്‍ട്ടിനസ്, ലിയാന്‍ഡ്രോ പെരെഡെസ് എന്നിവരെ സ്കലോണി മൈതാനത്തിലിറക്കിയെങ്കിലും വിജയം സ്വന്തമാക്കാനായില്ല. അതേസമയം ചിലിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ചു.മത്സരത്തിലെ അവസാന നിമിഷത്തിലായിരുന്നു ബ്രസീലിന്റെ വിജയഗോള്‍.
ചിലിക്കെതിരെ വിജയിക്കാനായതോടെ ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ബ്രസീല്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.9 കളികളില്‍ 4 വിജയവും 4 തോല്‍വികളുമടക്കം 13 പോയന്റുകളാണ് ബ്രസീലിനുള്ളത്. 9 കളികളില്‍ ആറിലും വിജയിച്ച അര്‍ജന്റീന 19 പോയന്റുകളുമായി പട്ടികയില്‍ ഒന്നാമതാണ്. 9 കളികളില്‍ നിന്നും 16 പോയന്റുകളുള്ള കൊളംബിയയാണ് രണ്ടാമതുള്ളത്.