ISL 2024: ഒന്നാം സ്ഥാനത്ത് തുടരുന്നതിൽ സന്തോഷം, ഇത് ശീലമാക്കണം: ഇവാൻ വുകമാനോവിച്ച്

അഭിറാം മനോഹർ| Last Modified ഞായര്‍, 26 നവം‌ബര്‍ 2023 (11:13 IST)
ഹൈദരാബാദ് എഫ് സിക്കെതിരെ ഇന്നലെ നേടിയ വിജയത്തോടെ ഐഎസ്എല്ലിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ലീഗില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സന്തോഷം നല്‍കുന്നതാണെന്നും സീസണ്‍ അവസാനം ഒന്നാമനായി നില്‍ക്കുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായ ഇവാന്‍ വുകാമാനോവിച്ച് പറയുന്നു.

ടേബിളിന് മുകളില്‍ നില്‍ക്കുന്നത് നല്ലതാണ്. അത് താരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. സീസണിന്റെ അവ്‌സാനവും ടേബിളിന് മുകളില്‍ നില്‍ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഡിസംബറില്‍ ഞങ്ങള്‍ക്ക് കടുപ്പമേറിയ കളികള്‍ വരാനുണ്ട്. പോയിന്റ് പട്ടികയില്‍ ഒന്നാമതായി നില്‍ക്കുന്നത് പ്രചോദനമാണ്. ഇത് നമ്മള്‍ ശീലമാക്കുകയും നേട്ടത്തില്‍ വിനയമുള്ളവരുമായി മാറണം. ഇനിയും 15 കളികള്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഗില്‍ ബാക്കിയുണ്ട്. ഇവാന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :