ക്യാപ്റ്റൻ ലൂണയുടെ പരിക്ക് ഗുരുതരം, സീസൺ മുഴുവനും നഷ്ടമാകും

അഭിറാം മനോഹർ| Last Updated: വ്യാഴം, 14 ഡിസം‌ബര്‍ 2023 (13:47 IST)
കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയ്ക്ക് പരിശീലനത്തിനിടെയുണ്ടായ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ മുട്ടിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമായതിനാല്‍ 3 മാസക്കാലം വിശ്രമം വേണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ശസ്ത്രക്രിയയ്ക്കായി താരം മുംബൈയിലേക്ക് തിരിച്ചു.

ഇതോടെ ഇന്ന് പഞ്ചാബ് എഫ് സിക്കെതിരായ മത്സരം ലൂണയ്ക്ക് നഷ്ടമാകും. പരിക്ക് മാറാന്‍ 3 മാസക്കാലം എടുക്കും എന്നതിനാല്‍ ഈ സീസണ്‍ മുഴുവനായി തന്നെ ലൂണയ്ക്ക് നഷ്ടമാകും. നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും പ്രധാന കളിക്കാരനാണ് ലൂണ. ലൂണയ്ക്ക് പരിക്കേല്‍ക്കുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സ് പദ്ധതികളെയെല്ലാം ബാധിക്കുമെന്ന് ഉറപ്പാണ്. ഈ സീസണീല്‍ ഇതുവരെ 3 ഗോളും 4 അസിസ്റ്റും താരം സംഭാവന ചെയ്തിട്ടുണ്ട്. ലൂണ ദീര്‍ഘകാലം പുറത്തിരിക്കുകയാണെങ്കില്‍ ക്ലബ് ജനുവരിയില്‍ പുതിയ വിദേശതാരത്തെ ടീമിലെത്തിച്ചേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :