ഇന്ത്യന്‍ ഫുട്‌ബോളിന്റെ കഷ്ടകാലം തീരുന്നില്ല, സംപ്രേക്ഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് ഐഎസ്എല്‍ സീസണ്‍ മാറ്റിവെച്ചു
Indian super League
ഡിസംബറിലാണ് ഫുട്‌ബോള്‍ ഡെവലപ്പ്‌മെന്റ് ലിമിറ്റഡും ഫെഡറേഷനും തമ്മിലുള്ള കരാര്‍ അവസാനിക്കുന്നത്. കരാര്‍ പ്രകാരം എഫ്എസ്ഡിഎല്‍ വര്‍ഷത്തില്‍ 50 കോടി രൂപ ഫെഡറേഷന് നല്‍കുന്നുണ്ട്. പകരം മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം എഫ്എസ്ഡിഎലിന് ലഭിക്കും. ഫെഡറേഷന്റെ പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരുന്ന വരെ കരാര്‍ പുതുക്കുന്നതടക്കം സുപ്രധാന തീരുമാനങ്ങള്‍ പാടില്ലെന്ന നിര്‍ദേശവും കരാര്‍ പുതുക്കുന്നതിന് തടസമായി. ഇതോടെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2025-26 ഐഎസ്എല്‍ സീസണ്‍ വാര്‍ഷിക കലണ്ടറില്‍ നിന്നും ഒഴിവാക്കിയിരുന്നു.