Fluminense vs Chelsea: ബ്രസീലിയൻ കരുത്തരെ തോൽപ്പിച്ച് ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ, എതിരാളി ആരെന്ന് ഇന്നറിയാം
Chelsea
മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിലായിരുന്നു പെഡ്രോയുടെ ആദ്യ ഗോള്‍. മികച്ച രീതിയില്‍ കളിച്ചെങ്കിലും ആദ്യ പകുതിയില്‍ സമനില ഗോള്‍ കണ്ടെത്താന്‍ ഫ്‌ലുമിനെന്‍സിനായില്ല. രണ്ടാം പകുതിയില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഒരുക്കിയ പ്രത്യാക്രമണം പൂര്‍ത്തിയാക്കികൊണ്ടാണ് പെഡ്രോയുടെ രണ്ടാം ഗോള്‍ പിറന്നത്. ഇതോടെ മത്സരം 2-0ത്തിന് ചെല്‍സി വിജയിച്ചു. ഇന്ന് നടക്കുന്ന റയല്‍ മാഡ്രിഡ്- പിഎസ്ജി മത്സരത്തിലെ വിജയികളെയാകും ചെല്‍സിക്ക് ഫൈനലില്‍ നേരിടേണ്ടി വരിക.