അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 നവംബര്‍ 2023 (13:19 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവിശ്വസനീയമായ ഗോള്‍ നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റീനന്‍ താരം അലെക്‌സാന്‍ഡ്രോ ഗര്‍നാച്ചോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടണും തമ്മിലുള്ള മത്സരത്തിനിടെ താരം നേടിയ ഗോളാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ഹൃദയം കീഴടക്കിയത്. മത്സരത്തിന്റെ മൂന്നാം മിനിട്ടിലായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് താരത്തിന്റെ ഗോള്‍ നേട്ടം. നിരവധി മത്സരങ്ങള്‍ക്ക് ശേഷം ഗര്‍നാച്ചോ മാഞ്ചസ്റ്ററിനായി നേടുന്ന ഗോളാണിത്.
മതരം തുടങ്ങി മൂന്നാം മിനിട്ടില്‍ ബാക്ക് ലൈനില്‍ നിന്നും വന്ന പാസ് സ്വീകരിച്ച റാഷ്‌ഫോഡ് അത് പോര്‍ച്ചുഗല്‍ താരം ദാലട്ടിന് നല്‍കി. ദാലാട്ടിന്റെ ക്രോസിലായിരുന്നു ബൈസിക്കില്‍ കിക്കിലൂടെ ഗര്‍നാച്ചോയുടെ സ്വപ്നഗോള്‍ പിറന്നത്. ഗോളിന് പിന്നാലെ തന്നെ തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സെലിബ്രേഷന്‍ അതേ പടി അനുകരിച്ച് കൊണ്ടാണ് ഗര്‍നാച്ചോ സന്തോഷം പ്രകടിപ്പിച്ചത്. സീസണില്‍ ഇതുവരെ പിറന്നതില്‍ ഏറ്റവും മികച്ച ഗോളായാണ് ആരാധകര്‍ ഗര്‍നാച്ചോയുടെ ഗോളിനെ വിശേഷിപ്പിക്കുന്നത്. ഇതോടെ പുഷ്‌കാസ് അവാര്‍ഡ് താരം സ്വന്തമാക്കാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്. പുഷ്‌കാസ് പുരസ്‌കാരം നേടാനായാല്‍ മെസ്സിക്ക് പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത നേട്ടമാകും ഗര്‍നാച്ചോ സ്വന്തമാക്കുക