മെസ്സി മാത്രമല്ല ലോകകപ്പ് കളിക്കുന്നത്, ഫൈനലിന് തൊട്ട് മുൻപ് പൊട്ടിത്തെറിച്ച് ഫ്രാൻസ് നായകൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ഡിസം‌ബര്‍ 2022 (09:29 IST)
ഖത്തർ ലോകകപ്പിൽ അർജൻ്റീന ഫൈനലിൽ എത്തിയതോടെ ലയണൽ മെസ്സിയാണ് ശ്രദ്ധാകേന്ദ്രം. അവസാന ലോകകപ്പിൽ മെസ്സി ലോകകിരീടം ഉയർത്താനായുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള മെസി ആരാധകർ. അതിനാൽ തന്നെ മെസ്സിയും ഫ്രാൻസും തമ്മിലുള്ള പോരാട്ടമായാണ് പലപ്പോഴും മത്സരം കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ഫൈനൽ മത്സരത്തിൽ മെസ്സിക്ക് അമിതപ്രാധാന്യം നൽകുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഫ്രാൻസ് നായകനും ഗോൾ കീപ്പറുമായ ഹ്യൂഗോ ലോറിസ്.

ലോകകപ്പ് ഫൈനലെന്നാൽ ലയണൽ മെസ്സി മാത്രം കളിക്കുന്ന മത്സരമല്ലെന്ന് ലോറിസ് വ്യക്തമാക്കി. ഫുട്ബോളിൽ മഹത്തായ പാരമ്പര്യമുള്ള രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ഫൈനൽ. അത് മെസ്സിയിലേക്ക് മാത്രമായി ചുരുക്കുന്നത് ശരിയല്ല. മെസ്സിയെ പോലൊരു കളിക്കാരൻ കളിക്കുമ്പോൾ സ്വാഭാവികമായും ശ്രദ്ധ ആ കളിക്കാരനിലാകും. പക്ഷെ മെസ്സി മാത്രമല്ല ഫൈനലിലുള്ളത്. വ്യക്തമായ ഗെയിം പ്ലാനോടെയാകും അർജൻ്റീനയ്ക്കെതിരെ ഫ്രാൻസ് ഫൈനലിൽ ഇറങ്ങുക. ഫ്രാൻസ് വ്യക്തമാക്കി. ഫ്രാൻസ് ടീമിലെ വൈറസ് ബാധയിൽ ആശങ്കപ്പെടാനില്ലെന്നും ഹ്യൂഗോ ലോറിസ് വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :