ഫുട്ബോൾ ഇതിഹാസം മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു, അർജന്റീനയുടെ കുപ്പായത്തിൽ ഇനിയുണ്ടാകില്ല

അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു. കോപ്പ അമേരിക്ക ഫൈനലിനെ തോൽവിയോടെയാണ് ഈ തീരുമാനം. ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും എനിയ്ക്കുവേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയുമാണ് ഈ തീരുമാനമെന്ന

ന്യൂജേഴ്സി| aparna shaji| Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (10:45 IST)
അർജന്റീനയുടെ ഇതിഹാസം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഫൈനലിനെ തോൽവിയോടെയാണ് ഈ തീരുമാനം. ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും എനിയ്ക്കുവേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയുമാണ് ഈ തീരുമാനമെന്നും മെസ്സി പറഞ്ഞു. ചാമ്പ്യനാകാൻ കഴിയാത്തത് വേദനാജനകമെന്നും മെസ്സി വ്യക്തമാക്കി.

കോപ്പ അമേരിക്ക ഫൈനലിൽ മെസ്സിയ്ക്ക് പെനൽട്ടി നഷ്ടമായിരുന്നു. ഇതോടെ തോൽവിയുടെ ഉത്തരവാദിത്വം മെസ്സിയ്ക്ക് മേൽ ആവുകയായിരുന്നു. ഇതോടെയാണ് മെസ്സി വൈകാരികമായി തീരുമാനം അറിയിച്ചത്. മെസ്സിയുടെ ഈ തീരുമാനം അർജന്റീനയ്ക്കും ആരാധകർക്കും കനത്ത തിരിച്ചടിയാണ്.

രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചാലും മെസി ക്ലബ്ബ് ഫുട്ബോളിൽ സജീവമായി കളിക്കും. സ്പാനിഷ് ലീഗിൽ ബാഴ്സലോണയുടെ പ്ലേ മേക്കറായി മെസ്സി ഇനിയും ആരാധകർക്കു മുന്നിൽ എത്തും. അതുകൊണ്ട് കൂടിയാണ് ഈ തീരുമാനം അർജന്റീനിയൻ ആരാധകർക്ക് മാത്രം കനത്ത തിരിച്ചടിയാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :