2018 ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു

  ഫിഫ ലോകകപ്പ്  , ലോഗോ പ്രകാശനം , റഷ്യന്‍ ഫിഫ ലോകകപ്പ് , സെപ് ബ്ലാറ്റര്‍
മോസ്‌ക്കോ| jibin| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (11:49 IST)
2018 ജൂണില്‍ റഷ്യയിലെ 11 നഗരങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു. ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ റഷ്യയിലെ ചാനല്‍ വണ്ണിലെ ഈവ്‌നിങ് അര്‍ജന്റ് എന്ന ടോക്‌ഷോയില്‍ വെച്ചാണ് ലോഗോ പ്രകാശനം നടന്നത്. റഷ്യയുടെ ഹൃദയത്തിന്റെയും ആത്മാവിന്റെയും ആവിഷ്‌കാരമാണ് ലോഗോയെന്ന് സെപ് ബ്ലാറ്റര്‍ പറഞ്ഞു.

റഷ്യയുടെ സ്‌പേസ് സ്‌റ്റേഷനില്‍ വച്ച് മൂന്ന് ബഹിരാകാശയാത്രികരാണ് ചുവപ്പ് പശ്ചാത്തലത്തില്‍ റഷ്യന്‍ പതാകയുടെ മാതൃകയില്‍ പൊതിഞ്ഞ ലോകകപ്പാണ് ലോഗോ ആദ്യം പ്രദര്‍ശിപ്പിച്ചത്.
പിന്നീട് ഈ ലോഗോ പിന്നീട് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത സ്റ്റുഡിയോയില്‍ എത്തിക്കുകയായിരുന്നു. ലോഗോ പിന്നീട് മോസ്‌ക്കോയിലെ ബോള്‍ഷോയ് തിയറ്ററില്‍ ആരാധകര്‍ക്കായി പ്രദര്‍ശിപ്പിച്ചു.

ഉക്രൈന്‍ - റഷ്യ പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും ലോകകപ്പിന്റെ വേദി റഷ്യയില്‍ നിന്ന് മാറ്റുന്ന പ്രശ്‌നമില്ലെന്നും ബ്ലാറ്റര്‍ പറഞ്ഞു. ഏതൊരു പ്രതിഷേധത്തേക്കാളും ശക്തമായ ഫുട്ബോളിന് റഷ്യയെ ഒന്നിപ്പിക്കാനുള്ള ശക്തിയുണ്ടെന്നും. റഷ്യയില്‍ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ വളരെ വേഗത്തില്‍ നടക്കുകയാണെന്നും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ലെങ്കില്‍ റഷ്യയെയും യുക്രെയ്‌നിനെയും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും ഉള്‍പ്പെടുത്തുകയെന്നും ബ്ലാറ്റര്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :