സൂറിച്ച്|
jibin|
Last Modified വെള്ളി, 18 ജൂലൈ 2014 (10:40 IST)
ഫിഫ ലോകകപ്പ് കിരീടത്തിന് പിന്നാലെ ജർമ്മനിക്ക് മറ്റൊരു മധുര നേട്ടം കൂടി. ഫിഫയുടെ ലോകറാങ്കിങ്ങിൽ 20 വർഷത്തിനുശേഷം ഒന്നാമതെത്തിയതാണ്
ജര്‍മനിക്ക് മധുരം നല്‍കുന്നത്.
ലോകകപ്പിലെ റണ്ണറപ്പായ അർജന്റീനയാണ് രണ്ടാമത്. മൂന്നാംസ്ഥാനക്കാരായ ഹോളണ്ട് മൂന്നാമതെത്തി.
കൊളംബിയ (4), ബെൽജിയം (5) ഉറുഗ്വായ് (6) എന്നിവർ റാങ്കിങ്ങിൽ മുന്നേറിയപ്പോൾ സെമിയിൽ തോറ്റ ബ്രസീൽ നാലു സ്ഥാനം താഴോട്ടുപോയി ഏഴാമതായി. സ്‌പെയിൻ ഏഴ് സ്ഥാനം താഴെപ്പോയി എട്ടാം സ്ഥാനത്തേക്ക് വീണു.