ബ്രസീല്‍|
jibin|
Last Modified വെള്ളി, 4 ജൂലൈ 2014 (10:24 IST)
ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആതിഥേയരായ ബ്രസീല്‍, അര്‍ജന്‍റീന, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ്, ജര്‍മനി, കൊളംബിയ, കോസ്റ്ററീക, ബെല്‍ജിയം എന്നിവരാണ് അവസാന എട്ടിലത്തെിയത്. ഇന്നത്തെ ആദ്യമത്സരത്തില്‍ ജര്‍മനിയെ ഫ്രാന്‍സ് നേരിടും.
രണ്ടാം മത്സരത്തില്‍ ബ്രസീലിന് കൊളംബിയയാണ് എതിരാളികള്‍. ആദ്യ ക്വാർട്ടർ തുല്യശക്തികളുടെ പോരാട്ടം തന്നെയാണ്. ഒരേ ഭൂഖണ്ഡത്തിൽ സമാന ശൈലികളിൽ തങ്ങളുടേതായ കാലപരിധികളിൽ ലോകത്തെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തുന്ന ടീമുകളാണ് ഇരുവരും.
പോർച്ചുഗലിനെ കീറിമുറിച്ചു തുടങ്ങിയ ജർമ്മനി പിന്നെ ഒറ്റക്കളിയിൽപ്പോലും ആ പോരാട്ടവീര്യം പുറത്തെടുത്തിട്ടില്ല. ഫ്രാൻസ് തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനമാണ് നടത്തുന്നത്. ബ്രസീലും കൊളംബിയയും തമ്മില്‍ ഏറ്റുമുട്ടുബോള്‍ മുന്‍ തൂക്കം
ബ്രസീലിന് ആണെങ്കിലും ഇതുവരെ കഷ്ടിച്ചാണ് ബ്രസീല്‍ കളികളില്‍ മുന്നേറിയതെന്നത് പ്രത്യകതയാണ്.