ഏറ്റവും മൂല്യമേറിയ അർജൻ്റീനൻ താരം മെസിയല്ല!, ഒന്നാം സ്ഥാനത്ത് ഈ 24കാരൻ സ്ട്രൈക്കർ

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ജൂലൈ 2022 (20:06 IST)
അർജൻ്റീനയുടെ ഏറ്റവും മൂല്യമേറിയ താരമെന്ന നേട്ടത്തിൽ സൂപ്പർ താരം ലയണൽ മെസിയെ പിന്നിലാക്കി ലൗതാരോ മാർട്ടിനസ്. ട്രാൻസ്ഫർ മൂല്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇൻ്റർമിലാൻ ഒന്നാാമതെത്തിയത്.

2018ലാണ് അർജൻ്റൈൻ ക്ലബ് റേസിങ്ങിൽ നിന്ന് മാർട്ടിനസ് ഇൻ്ററിലെത്തുന്നത്. 22.7 മില്യൺ യൂറോ ആയിരുന്നു ട്രാൻസ്ഫർ ഫീസ്. ഇൻ്റർ മിലാനെ സിരി എ കിരീടത്തിലേക്കും കോപ്പ ഇറ്റാലിയയിലേക്കും നയിക്കാൻ മാർട്ടിനസിന് സാധിച്ചു. 75 മില്യൺ യൂറോ മൂല്യമുള്ള താരമായാണ് മാർട്ടിനെസ് മെസിയെ പിന്തള്ളിയത്. 50 മില്യൺ യൂറോയാണ് മെസിയുടെ ട്രാൻസ്ഫർ മൂല്യം. 48 മില്യൺ യൂറോ ട്രാൻസ്ഫർ മൂല്യമുള്ള ടോട്ടനം താരം ക്രിസ്റ്റ്യൻ റൊമേറോയാണ് മെസിക് പിന്നിലുള്ളത്. 40 മില്യൺ യൂറോ മൂല്യവുമായി അത്ലറ്റികോ മാഡ്രിഡിൻ്റെ റോഡ്രിഗോ ഡി പോൾ നാലാമതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :