1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. FIFA Best Awards Messi argentina Scaloni

FIFA Best Awards: ഫിഫ പുരസ്‌കാരങ്ങളില്‍ അര്‍ജന്റീനയുടെ തേരോട്ടം, മെസിക്കും സ്‌കലോണിക്കും മാര്‍ട്ടിനെസിനും അവാര്‍ഡ്

FIFA Best Awards Messi argentina Scaloni
പോയ വര്‍ഷത്തെ ഫിഫയുടെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ തിളങ്ങി അര്‍ജന്റീന. മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡ് അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക്. അവസാന റൗണ്ടില്‍ ഫ്രഞ്ച് താരങ്ങളായ കിലിയെന്‍ എംബാപ്പെ, കരീം ബെന്‍സേമ എന്നിവരെ മറികടന്നാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചതും ഗോള്‍ഡന്‍ ബോള്‍ നേട്ടവുമാണ് മെസിക്ക് ആധിപത്യം നല്‍കിയത്. വാശിയേറിയ പോരാട്ടത്തില്‍ മെസിയുടെ സ്‌കോറിങ് പോയിന്റ് 52 ആണ്. രണ്ടാമതെത്തിയ എംബാപ്പെയ്ക്ക് 44, ബെന്‍സേമയ്ക്ക് 34 !
 
അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് നേടിയത് സ്വപ്ന സമാനമായ നേട്ടമായിരുന്നെന്ന് ഫിഫ പുരസ്‌കാരം സ്വന്തമാക്കിയ ശേഷം മെസി പ്രതികരിച്ചു. ടീം അംഗങ്ങള്‍ക്കും കുടുംബത്തിനും മെസി നന്ദി പറഞ്ഞു. 
 
ഫിഫയുടെ മികച്ച പുരുഷ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോണി (അര്‍ജന്റീന). ഫിഫയുടെ മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ തന്നെ എമിലിയാനോ മാര്‍ട്ടിനെസും സ്വന്തമാക്കി. ദ് ബെസ്റ്റ് ഫാന്‍ അവാര്‍ഡ് അര്‍ജന്റീന ഫാന്‍സിനും ലഭിച്ചു. 
 
ഫിഫയുടെ മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് താരം അലക്സിയ പുറ്റെലസ് സ്വന്തമാക്കി. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സൂപ്പര്‍ ത്രില്ലര്‍ ! ഇതുപോലൊരു ടെസ്റ്റ് മത്സരം നിങ്ങള്‍ കണ്ടുകാണില്ല; ഫോളോണ്‍ ചെയ്ത ന്യൂസിലന്‍ഡിന് ഒടുവില്‍ ഒരു റണ്‍ ജയം