FIFA Best Men's Player Award: വിളിച്ചോളൂ...'ദി ഗോട്ട്'; ലോകകപ്പിനും ഗോള്‍ഡന്‍ ബോളിനും പിന്നാലെ ഫിഫയുടെ മികച്ച പുരുഷ താരമായി ലയണല്‍ മെസി

അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് നേടിയത് സ്വപ്‌ന സമാനമായ നേട്ടമായിരുന്നെന്ന് ഫിഫ പുരസ്‌കാരം സ്വന്തമാക്കിയ ശേഷം മെസി പ്രതികരിച്ചു

രേണുക വേണു| Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (03:41 IST)

FIFA Best Men's Player Award: പോയ വര്‍ഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡ് അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക്. അവസാന റൗണ്ടില്‍ ഫ്രഞ്ച് താരങ്ങളായ കിലിയെന്‍ എംബാപ്പെ, കരീം ബെന്‍സേമ എന്നിവരെ മറികടന്നാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചതും ഗോള്‍ഡന്‍ ബോള്‍ നേട്ടവുമാണ് മെസിക്ക് ആധിപത്യം നല്‍കിയത്. വാശിയേറിയ പോരാട്ടത്തില്‍ മെസിയുടെ സ്‌കോറിങ് പോയിന്റ് 52 ആണ്. രണ്ടാമതെത്തിയ എംബാപ്പെയ്ക്ക് 44, ബെന്‍സേമയ്ക്ക് 34 !

അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് നേടിയത് സ്വപ്‌ന സമാനമായ നേട്ടമായിരുന്നെന്ന് ഫിഫ പുരസ്‌കാരം സ്വന്തമാക്കിയ ശേഷം മെസി പ്രതികരിച്ചു. ടീം അംഗങ്ങള്‍ക്കും കുടുംബത്തിനും മെസി നന്ദി പറഞ്ഞു. ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്.

ഫിഫയുടെ മികച്ച പുരുഷ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോണി (അര്‍ജന്റീന). ഫിഫയുടെ മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ തന്നെ എമിലിയാനോ മാര്‍ട്ടിനെസും സ്വന്തമാക്കി.

ഫിഫയുടെ മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് താരം അലക്‌സിയ പുറ്റെലസ് സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :