മെസിയും റൊണാൾഡോ‌യുമല്ല, ഫിഫയുടെ ബെസ്റ്റായി ലെവൻഡോവ്‌സ്‌കി, ലൂസി ബ്രോൺസ് മികച്ച വനിതാ താരം

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2020 (11:58 IST)
2020ലെ ഫിഫയുടെ മികച്ച പുരുഷ താരമായി ബയേൺ മ്യൂണിക്കിന്റെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്‌സ്‌കി തെരഞ്ഞെടുക്കപ്പെട്ടു.ക്രിസ്ത്യാനോ റൊണാൾഡോയെയും ലയണൽ മെസിയേയും മറികടന്നുകൊണ്ടാണ് ലെവൻഡോവ്‌സ്‌കിയുടെ നേട്ടം.

2018ൽ ലൂക്കാ മോഡ്രിച്ച് ഒഴിച്ച് നിർത്തിയാൽ മെസിയും റൊണാൾഡോയുമല്ലാതെ പുരസ്‌ക്കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ലെവന്‍ഡോവസ്കി. ബയേണിനെ ചാമ്പ്യന്‍സ് ലീഗിലും ബുണ്ടസ് ലിഗയിലും കിരീടത്തിലേക്ക് നയിച്ചതില്‍ മുഖ്യ പങ്കുവഹിച്ചതാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്. മെസി മൂന്നാം സ്ഥാനത്താണ്.

അതേസമയം മികച്ച വനിത ഫുട്ബോൾ താരമായി ലൂസി ബ്രോൺസിനെ തെരെഞ്ഞെടുത്തു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രതിരോധനിര താരം കൂടിയാണ് ലൂസി.ടോട്ടനത്തിന്‍റെ മിന്നും താരം സണ്‍ ഹ്യൂംഗ് മിന്‍ ബേണ്‍ലിക്കെതിരെ നേടിയ ഗോളിനാണ് മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്‌കാരം ലഭിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ വര്‍ഷങ്ങള്‍ നീണ്ട കിരീട വളര്‍ച്ചയ്ക്ക് അന്ത്യം കുറിച്ച
യുർഗൻ ക്ലോപ്പാണ് ഇത്തവണയും മികച്ച പരിശീലകൻ. വനിത വിഭാഗത്തില്‍ 2019 ലോകകപ്പില്‍ നെതര്‍ലന്‍ഡിനെ ഫൈനലിലേക്ക് നയിച്ച പരിശീലക സെറീന വെയ്ഗ്മാനാണ് പുരസ്‌കാരം സ്വന്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :